ബ്രെക്സിറ്റ് കരാര്‍ ഭീഷണിയെന്ന് ട്രംപ്
ബ്രക്സിറ്റ് ചര്‍ച്ചകളും നടപടിക്രമങ്ങളും അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനം.

പ്രധാനമന്ത്രി തെരേസ മേ രൂപം നല്‍കിയ ബ്രക്സിറ്റ് കരാര്‍ അമേരിക്ക-യു.കെ വ്യാപാര കരാറിന് ഭീഷണിയാണെന്ന് ഡൊണാള്‍ഡ് ട്രംപ്. കരാറിലെ ഏത് നിബന്ധനയാണ് വ്യാപാരത്തെ ബാധിക്കുന്നത് എന്ന് ട്രംപ് വ്യക്തമാക്കിയില്ല. ബ്രക്സിറ്റ് ചര്‍ച്ചകള്‍ സൂഷ്മമായി നിരീക്ഷിക്കുയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ബ്രക്സിറ്റ് ചര്‍ച്ചകളും നടപടിക്രമങ്ങളും അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനം. നിലവില്‍ യു.കെ പ്രസിഡന്റ് തെരേസ മേ രൂപീകരിച്ച വിട്ടുപോകല്‍ കരാര്‍ അമേരിക്കയുമായുള്ള വ്യാപാരത്തെ ബാധിക്കുമെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. കരാര്‍പ്രകാരം യു.കെക്ക് അമേരിക്കയുമായി വ്യാപാരം നടത്താനാവാത്ത സ്ഥിതിയാണുള്ളതെന്ന് ട്രംപ് പറഞ്ഞു.

ട്രംപിന്റെ വിമര്‍ശനത്തിന് യു.കെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബ്രക്സിറ്റ് കരാറില്‍ ഡിസംബര്‍ 11ന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് വോട്ടെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് തെരേസ മേ. നിലവിലെ ധാരണപ്രകാരം അമേരിക്കയുമായി യു.കെക്ക് യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിക്കുന്ന വ്യാപാരത്തിന് അനുമതിയുണ്ട്. 2020 ഡിസംബറോടെ യു.കെക്ക് അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാരത്തിന്റെ കാര്യത്തില്‍ പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളാം. എന്നാല്‍ നിലവിലെ അനിശ്ചിതത്വം ഇരു രാജ്യങ്ങള്‍ തമ്മിലെ വ്യാപാരത്തില്‍ കാര്യമായ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്.
Adjust Story Font
16