പതിമൂന്നാമത് ജി 20 ഉച്ചകോടി അര്‍ജന്റീനയില്‍ തുടരുന്നു.

പതിമൂന്നാമത് ജി 20 ഉച്ചകോടി അര്‍ജന്റീനയില്‍ തുടരുന്നു. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം, റഷ്യ- ഉക്രൈൻ സംഘർഷം തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയായി.
അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്, ചൈനീസ‌് പ്രസിഡന്റ‌് ഷീ ജിൻപിങ്, റഷ്യൻ പ്രസിഡന്റ‌് വ‌്ളാദിമീർ പുടിൻ എന്നിവർ ഉച്ചകോടിയിൽ സംബന്ധിക്കുന്നുണ്ട‌്. ഉക്രയ്‌ന്‍ പ്രശ്‌നത്തില്‍ റഷ്യയുമായും വ്യാപാരത്തെച്ചൊല്ലി ചൈനയുമായും മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതക വിഷയത്തില്‍ സൗദിയുമായും അമേരിക്ക കൊമ്പുകോര്‍ത്തിരിക്കുന്ന പശ്‌ചാത്തലത്തിലാണ് ഉച്ചകോടി ചേര്‍ന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നിശ്‌ചയിച്ചിരുന്ന ഉഭയകക്ഷി സംഭാഷണത്തില്‍നിന്നും ട്രംപ് നേരത്തെ പിന്മാറിയിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് അടക്കമുള്ള ലോകനേതാക്കളും ഉച്ചകോടിക്കെത്തിയിട്ടുണ്ട്. ജര്‍മന്‍ ചാന്‍സലര്‍ എയ്‌ഞ്ചല മെര്‍ക്കലിനു ഉദ്‌ഘാടനച്ചടങ്ങുകളില്‍ പങ്കെടുക്കാനായില്ല. അര്‍ന്റീനയിലേക്ക് പുറപ്പെട്ട മെര്‍ക്കലിന്റെ വിമാനം സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. പിന്നീട് മറ്റൊരു വിമാനത്തില്‍ അവര്‍ അര്‍ജന്റീനെയിലെത്തി. മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളുമായി വ്യാപാര കരാറിൽ ട്രംപ് ഒപ്പുവെച്ചു. അതിനടെ, വിവിധ വിഷയങ്ങൾ ഉന്നയിച്ച് ജി20 ഉച്കോടി വേദയിലേക്ക് മാർച്ച് നടത്തിയ പ്രക്ഷോഭകരെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ഉച്ചകോടി ഇന്ന് സമാപിക്കും.
Adjust Story Font
16

