Quantcast

കിം ജോങ് ഉന്നുമായുള്ള രണ്ടാമത് ഉച്ചകോടി അടുത്ത വര്‍ഷം ആദ്യമെന്ന് ട്രംപ്

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ട്രംപ് - കിം കൂടിക്കാഴ്ചയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ അതു നടന്നില്ല.

MediaOne Logo

Web Desk

  • Published:

    3 Dec 2018 2:24 AM GMT

കിം ജോങ് ഉന്നുമായുള്ള  രണ്ടാമത് ഉച്ചകോടി അടുത്ത വര്‍ഷം ആദ്യമെന്ന്  ട്രംപ്
X

ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായുള്ള രണ്ടാമത് ഉച്ചകോടി അടുത്ത വര്‍ഷാദ്യത്തിലുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൊറിയന്‍ ഉപദ്വീപിലെ ആണവനിരായുധീകരണം അജണ്ടയാക്കിയാകും ഉച്ചകോടി.

ജി20 ഉച്ചകോടി കഴിഞ്ഞ് അര്‍ജന്റീനയില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഉച്ചകോടിയെക്കുറിക്കുറിച്ച് പ്രതികരിച്ചത്. കഴിഞ്ഞ ജൂണിൽ സിംഗപ്പൂരില്‍ കിം ജോങ് ഉന്നും ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തിയിരുന്നു. ആണവനിരായുധീകരണം സംബന്ധിച്ച ഉറപ്പും കിം ജോങ് ഉന്‍ അവിടെവച്ചു നൽകി. ഇതിന്റെ ഭാഗമായി പ്രധാന മിസൈൽ കേന്ദ്രമുൾപ്പെടെ ഉത്തരകൊറിയ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

എന്നാല്‍ പല സമയങ്ങളിലായി ട്രംപും കിമ്മും നിലപാടുകളില്‍ നിന്ന് പിന്മാറി പരസ്പരം വിമര്‍ശിച്ചു. ഉത്തരകൊറിയയ്ക്കെതിരെയുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ ആണവ മിസൈലുകളുടെ നിർമാണത്തിലേക്ക് തിരികെ പോകുമെന്ന് കിം ജോങ് ഉൻ ഭീഷണി മുഴക്കി. ദക്ഷിണ കൊറിന്‍ പ്രസിഡന്റ് മൂണ്‍ ജോ ഇന്‍ സെപ്തംബറില്‍ ഉത്തരകൊറിയയിലെത്തി സമവായത്തിനായുള്ള ശ്രമങ്ങള്‍ നടത്തി.

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ട്രംപ് - കിം കൂടിക്കാഴ്ചയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ അതു നടന്നില്ല. അതിനു ശേഷമാണിപ്പോള്‍ അടുത്ത ജനുവരിയിലോ ഫെബ്രുവരിയിലോ കൂടിക്കാഴ്ച നടക്കുമെന്ന് ട്രംപ് വ്യക്തമാക്കുന്നത്.

TAGS :

Next Story