Quantcast

ഇറാഖില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം; 23 മരണം

ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു.

MediaOne Logo

Web Desk

  • Published:

    25 April 2021 2:46 AM GMT

ഇറാഖില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം; 23 മരണം
X

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 23 മരണം. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇബന്‍ ഖാതിബ് ആശുപത്രിയിലെ ഐ.സി.യുവിലാണ് ശനിയാഴ്ച അര്‍ധരാത്രിയോടു കൂടി തീപിടുത്തമുണ്ടായത്. ഓക്സിജന്‍ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

30 രോഗികളാണ് ഐ.സി.യുവിലുണ്ടായിരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് ആശുപത്രിയിലുള്ളത്. ഇന്നു പുലര്‍ച്ചയോടെ തീ നിയന്ത്രണവിധേയമായെന്ന് സിവില്‍ ഡിഫെന്‍സ് വ്യക്തമാക്കി. സംഭവത്തില്‍ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തോടെ ഇറാഖില്‍ കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ‍ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1,025,288 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 15,217 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ മാസം ഇറാഖില്‍ വാക്സിനേഷന്‍ പ്രക്രിയ ആരംഭിച്ചിരുന്നു.

TAGS :

Next Story