'വാക്സിൻ ആദ്യം അമേരിക്കക്കാർക്ക്'; കയറ്റുമതി നിരോധനത്തെ ന്യായീകരിച്ച് യുഎസ്
'അമേരിക്കൻ ജനതയുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുക എന്നതാണ് ബൈഡൻ ഭരണകൂടത്തിന്റെ ആദ്യ കടമ'
ഇന്ത്യയിലേക്ക് വാക്സിൻ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾക്കേർപ്പെടുത്തിയ കയറ്റുമതി നിരോധനത്തിനെ ന്യായീകരിച്ച് അമേരിക്ക. ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി അതിരൂക്ഷമായ ഘട്ടത്തിലാണ് അമേരിക്കയുടെ നിരോധനം.
കോവിഡ് രൂക്ഷമായ അമേരിക്കൻ ജനതയ്ക്ക് തന്നെയാവണം വാക്സീൻ ആദ്യം നൽകേണ്ടതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് പറയുന്നു.അമേരിക്കൻ ജനതയുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുക എന്നതാണ് ബൈഡൻ ഭരണകൂടത്തിന്റെ ആദ്യ കടമ. മരുന്ന് നിർമാണത്തിനായി ഇന്ത്യയ്ക്ക് ആവശ്യമായ സഹായസഹകരണങ്ങൾ നൽകുമെന്നായിരുന്നു നേരത്തേ യുഎസ് വ്യക്തമാക്കിയത്. എന്നാൽ അസംസ്കൃത വസ്തുക്കളുടെ ആവശ്യം അമേരിക്കയ്ക്കും കൂടി വന്നതാണ് കയറ്റുമതിയെ ബാധിച്ചതെന്നും വക്താവ് പറഞ്ഞു.
കയറ്റുമതി വിലക്ക് ഏർപ്പെടുത്തിയില്ലെന്നും അസംസ്കൃത വസ്തുക്കളുടെ ആഭ്യന്തര ആവശ്യം വർധിച്ചതിനെത്തുടർന്ന് നിയന്ത്രണമാണെന്നും അമേരിക്ക വ്യക്തമാക്കുന്നു. ജൂലൈ 4നു മുമ്പ് രാജ്യത്തെ എല്ലാ പൗരന്മാർക്കും വാക്സീൻ നൽകുക എന്ന മഹായജ്ഞത്തിലാണ് യുഎസ്.
Adjust Story Font
16