Quantcast

'ഹൃദയഭേദകം'; കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി മൈക്രോസോഫ്റ്റും

ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സത്യ നദെല്ല

MediaOne Logo

Web Desk

  • Published:

    26 April 2021 8:35 AM GMT

ഹൃദയഭേദകം; കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി മൈക്രോസോഫ്റ്റും
X

കോവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സത്യ നദെല്ല. നിലവിലെ ഇന്ത്യൻ അവസ്​ഥ ഹൃദയഭേദകമാണെന്ന് സഹായം പ്രഖ്യാപിച്ച ട്വീറ്റിൽ നദെല്ല കുറിച്ചു.

രാജ്യത്ത്​ ഓക്​സിജൻ സൗകര്യം ലഭ്യമാക്കുന്നതിനും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും കമ്പനി തങ്ങളുടെ വിഭവങ്ങളും സാ​ങ്കേതിക വിദ്യയും ഉപയോഗിക്കുന്നത്​ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യയുടെ നിലവിലെ സ്ഥിതി ഹൃദയഭേദകമാണ്​. യു.എസ്​ സർക്കാർ ഇന്ത്യയെ സഹായിക്കാൻ അണിനിരന്നതിൽ നന്ദി രേഖപ്പെടുത്തുന്നു. മൈക്രോസോഫ്​റ്റ്​ തങ്ങളുടെ സാ​ങ്കേതിക വിദ്യയും വിഭവങ്ങളും കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കാൻ വിനിയോഗിക്കും. ക്രിട്ടിക്കൽ ഓക്​സിജൻ ഉപകരണങ്ങൾ വാങ്ങാൻ സഹായം നൽകും' - സത്യ നദെല്ല ട്വീറ്റ്​ ചെയ്​തു.

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ഗൂഗിളും രം​ഗത്തെത്തിയിരുന്നു. സിഇഒ സുന്ദർ പിച്ചൈയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കായി 135 കോടി രൂപയാണ് ഗൂഗിൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി കണ്ട് തകർന്നിരിക്കുകയാണെന്ന്, ഇന്ത്യയ്ക്കുള്ള സഹായം പ്രഖ്യാപിച്ച ട്വീറ്റിൽ പിച്ചൈ കുറിച്ചു.


TAGS :

Next Story