ഇസ്രായേൽ ആക്രമണം നിർത്തുന്നില്ലെങ്കിൽ ഞങ്ങളും തയാർ: ഹമാസ് നേതാവ്
സംഘർഷം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നതിനിടെ, ആക്രമണം വർധിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.
ആക്രമണം വർധിപ്പിക്കാനാണ് ഇസ്രയേലിന്റെ തീരുമാനമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഹമാസ്. ഗാസ മുനമ്പിനു നേരെയുള്ള ആക്രമണം വർധിപ്പിക്കുകയാണെങ്കിൽ ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ ശക്തി കൂട്ടാൻ തങ്ങളും തയാറാണെന്ന് മധ്യസ്ഥരെ അറിയിച്ചതായി ഹമാസ് നേതാവ് ഇസ്മായിൽ ഹാനിയ പറഞ്ഞു. സംഘർഷം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നതിനിടെ, ആക്രമണം വർധിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.
"അവർ ആക്രമണം വർധിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ചെറുക്കാൻ ഞങ്ങളും തയ്യാറാണ്; അവർ നിർത്താൻ ആഗ്രഹിക്കുന്നുവെങ്കിലും ഞങ്ങളുടെ പ്രതിരോധം തയ്യാറാണ്" - നിലവിൽ ഗസ്സയ്ക്കു പുറത്ത് താമസിക്കുന്ന ഹാനിയ ചൊവ്വാഴ്ച വൈകിട്ട് ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. പ്രശ്‌നപരിഹാരത്തിനായി ഇടപെട്ട എല്ലാവരോടും ഇക്കാര്യമാണ് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
അൽ അഖ്‌സ പള്ളിയിൽ ഇസ്രായേൽ സൈന്യം നടത്തിയ ഉപരോധത്തെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ ഇതിനകം 67 ഫലസ്തീനികളും ആറ് ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സ മുനമ്പിനു നേരെ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമങ്ങളിലാണ് കൂടുതൽ മരണവും. ഹമാസിന്റെ റോക്കറ്റ് ആക്രമനങ്ങളിലാണ് ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ടത്.
Adjust Story Font
16