ചില്ലറക്കാരനല്ല ഈ വീട്: സഞ്ചരിച്ചത് 72000 കിലോമീറ്റര്‍
യാത്രാപ്രിയരായ ദമ്പതികളാണ് തങ്ങളുടെ യാത്രക്കിടയില്‍ സുഖമായി ഉറങ്ങാനും വിശ്രമിക്കാനും ഇത്തരത്തില്‍ സഞ്ചരിക്കുന്ന ഒരു വീട് ഒരുക്കിയത്
ലോകത്തില്‍ തന്നെ ഏറ്റവുമധികം ദൂരം സഞ്ചരിച്ച ഒരു വീടിന്റെ വിശേഷങ്ങള്‍ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കൗതുകം നിറക്കുകയാണ്. അലക്‌സിസ്- ക്രിസ്റ്റിയന്‍ ദമ്പതികളുടെ ഈ വീട് സഞ്ചരിച്ചത് ഏകദേശം 7200 കിലോ മീറ്ററാണ്.
യാത്രാപ്രിയരായ ദമ്പതികളാണ് തങ്ങളുടെ യാത്രക്കിടയില്‍ സുഖമായി ഉറങ്ങാനും വിശ്രമിക്കാനും ഇത്തരത്തില്‍ സഞ്ചരിക്കുന്ന ഒരു വീട് ഒരുക്കിയത്. അമേരിക്കയിലെ 36 സംസ്ഥാനങ്ങളും കാനഡിയയിലെ ഒരു പ്രൊവിന്‍സുമെല്ലാം ഈ വീടിനൊപ്പം ദമ്പതികള്‍ ഇതിനോടകം സഞ്ചരിച്ച് തീര്‍ത്തിട്ടുണ്ട്. ഒരു വാനിനോട് ചേര്‍ന്നാണ് വീട് സജ്ജീകരിച്ചിരിക്കുന്നത്.
സഞ്ചരിക്കുന്ന വീടാണെങ്കിലും ഒരു വീട്ടിലെ എല്ലാ സൗകര്യങ്ങളും ഈ വീട്ടിലുമുണ്ട്. 130 ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീര്‍ണം. ക്രിസ്റ്റ്യനാണ് വീട് രൂപകല്‍പന ചെയ്തതും നിര്‍മ്മിച്ചതും. ലിവിങ് റൂം, കിച്ചണ്‍, സിറ്റ് ഔട്ട് മാത്രമല്ല, മകനായി ഒരു കൊച്ചു മുറിയും ഈ വീട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്.
Adjust Story Font
16