Quantcast

ഡോണൾഡ് ട്രംപിന്‍റെ പ്രസിഡന്‍റ്​ കാലം പുസ്​തകമാക്കാൻ മരുമകൻ കുഷ്​നർ

ട്രംപിന്‍റെ ഭരണകാലത്ത് മുതിർന്ന ഉപദേഷ്​ടാവ് കൂടി ആയിരുന്നു ജാരെദ്​ കുഷ്​നർ

MediaOne Logo

Web Desk

  • Published:

    16 Jun 2021 10:26 AM GMT

ഡോണൾഡ് ട്രംപിന്‍റെ പ്രസിഡന്‍റ്​ കാലം പുസ്​തകമാക്കാൻ മരുമകൻ കുഷ്​നർ
X

മുൻ യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ ഭരണകാലം പുസ്​തകമാക്കുന്നു. സ്വന്തം മരുമകൻ ജാരെദ്​ കുഷ്​നറാണ്​ പുസ്തകം രചിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ട്രംപിന്‍റെ ഭരണകാലത്ത് മുതിർന്ന ഉപദേഷ്​ടാവ് കൂടി ആയിരുന്നു ജാരെദ്​ കുഷ്​നർ. പുസ്​തക രചനക്ക്​ ഹാർപിൻ കോളിൻസിന്‍റെ അനുബന്ധ പ്രസിദ്ധീകരണാലയമായ ബ്രോഡ്​സൈഡ്​ ബുക്​സുമായി കരാറിലെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. കരാർ തുക ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

ഉപദേശകനെന്ന നിലക്ക്​ ട്രംപിന്‍റെ തീരുമാനങ്ങളിലേറെയും സ്വാധീനിച്ച വ്യക്​തിയെന്ന നിലക്ക്​ ശ്രദ്ധേയനാണ്​ കുഷ്​നർ. അബ്രഹാം അക്കോഡ്​സ്​, ക്രിമിനൽ ജസ്റ്റീസ്​ പരിഷ്​കാരങ്ങൾ പോലുള്ള നടപടികൾക്ക് പിന്നിൽ അദ്ദേഹമായിരുന്നു. ട്രംപിന്‍റെ മകൾ ഇവാൻക ട്രംപിനെയാണ്​ 40 കാരനായ കുഷ്​നർ വിവാഹം ചെയ്​തത്​.

TAGS :

Next Story