പരിക്കേറ്റ് റോഡരികില്‍ കിടന്ന പാറ്റയെ ആശുപത്രിയിലെത്തിച്ച് യുവാവ്; ഡോക്ടറുടെ അനുഭവ കുറിപ്പ്
ചികിത്സക്ക് ശേഷം പാറ്റയെ യുവാവിന് നല്‍കിയതായും പണമൊന്നും ഈടാക്കിയില്ലെന്നും ഡോക്ടര്‍
സഹജീവി സ്നേഹത്തിന്‍റെ പല മാതൃകകളും നാം കണ്ടിരിക്കും. എന്നാല്‍ തായ്ലന്‍റില്‍ നിന്നുമുള്ള ഒരു വെറ്റിനറി ഡോക്ടറുടെ അനുഭവകുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ആശ്ചര്യം നിറച്ചിരിക്കുകയാണ്. റോഡരികില്‍ പരിക്കേറ്റ പാറ്റയെ ആശുപത്രിയിലെത്തിച്ച കഥയാണ് തായ് ഡോക്ടറായ താനു ലിംപാപറ്റ്വാനിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
കഴിഞ്ഞയാഴ്ച്ചയാണ് തായ് ലന്‍റിലെ സായ് റാക് മൃഗാശുപത്രിയിലെ ഡോക്ടറായ താനുവിനടുത്തേക്ക് യുവാവ് പരിക്കേറ്റ പാറ്റയുമായി ചികിത്സാവശ്യാര്‍ത്ഥം വരുന്നത്. റോഡരികില്‍ നില്‍ക്കവെ ആരോ അറിയാതെ പാറ്റയുടെ മേല്‍ കാല്‍ചവിട്ടിയത് കണ്ടെന്നും മൃതപ്രായനായി അതിനെ അവിടെ ഉപേക്ഷിക്കാന്‍ സാധിച്ചില്ലെന്നും യുവാവ് പറയുന്നു. അങ്ങനെയാണ് പാറ്റ പകുതി ജീവനുമായി ഡോ. താനുവിന് മുന്നില്‍ എത്തുന്നത്.
— Telefe Noticias (@telefenoticias) June 3, 2021
സംഭവം തമാശയല്ലെന്നും യുവാവിന്‍റെ സഹാനുഭൂതി നിറഞ്ഞ പ്രവര്‍ത്തിയിലൂടെ ഓരോ ജീവനും വിലപ്പെട്ടതാണെന്ന തിരിച്ചറിവാണ് നല്‍കുന്നതെന്നും ഇത്തരത്തിലുള്ള കൂടുതല്‍ ആളുകള്‍ ലോകത്തുണ്ടാകട്ടെയെന്നും ഡോ. താനു ഫേസ്ബുക്കില്‍ കുറിച്ചു. ചികിത്സക്ക് ശേഷം പാറ്റയെ യുവാവിന് നല്‍കിയതായും പണമൊന്നും ഈടാക്കിയില്ലെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16