മെഹുല്‍ ചോക്സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കൻ കോടതി
ജാമ്യം അനുവദിച്ചാല്‍ രാജ്യം വിടാനുള്ള സാധ്യത പരിഗണിച്ചാണ് മെഹുല്‍ ചോക്സിയുടെ ഹരജി കോടതി തള്ളിയത്.
13,500 കോടി രൂപയുടെ വായ്പതട്ടിപ്പ് കേസിലെ പ്രതിയായ വിവാദ വ്യവസായി മെഹുല്‍ ചോക്സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കന്‍ ഹൈക്കോടതി. ജാമ്യം അനുവദിച്ചാല്‍ രാജ്യം വിടാനുള്ള സാധ്യത പരിഗണിച്ചാണ് മെഹുല്‍ ചോക്സിയുടെ ഹരജി കോടതി തള്ളിയത്. ഇന്ത്യന്‍ പൌരനായ ചോക്സിക്ക് ജാമ്യം അനുവദിച്ചാല്‍ കരീബിയൻ ദ്വീപ് രാജ്യമായ ഡൊമിനിക്കയില്‍ നിന്ന് കടന്നുകളയില്ലെന്ന് ഉറപ്പ് നല്‍കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് കോടതി ജാമ്യം നിഷേധിച്ചത്. ചോക്സിയെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കേണ്ടെന്നും കോടതി വ്യക്തമാക്കി.
പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പതട്ടിപ്പ് നടത്തിയ ശേഷം 2018 ൽ മെഹുല്‍ ചോക്സി ഇന്ത്യയിൽ നിന്നു കടന്നുകളയുകയായിരുന്നു. അതിനു മുന്നോടിയായി കരീബിയൻ രാജ്യമായ ആന്‍റിഗ്വയിൽ ഇയാൾ പൗരത്വവും നേടിയിരുന്നു. ഇതിന് പിന്നാലെ കരീബിയൻ ദ്വീപായ ആന്‍റിഗ്വയിൽ നിന്ന് ചോക്സിയെ വീണ്ടും കാണാതായി. തുടര്‍ന്ന്, ബോട്ടിൽ ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചോക്സി ഡൊമിനിക്കൻ പൊലീസിന്‍റെ പിടിയിലായത്. ഇ.ഡിയും സി.ബി.ഐയും ചോക്സിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾടത്തുന്നതിനിടെയാണ് ചോക്സി പിടിയിലാകുന്നത്.
Adjust Story Font
16