കോവിഡ് കാലത്ത് ആ പണം എനിക്ക് വേണ്ട; 14 കോടി രൂപ നിരസിച്ച് നെതർലാൻഡ് രാജകുമാരി
നെതർലാൻഡ് രാജാവ് വില്യം അലക്സാണ്ടറിന്റെയും മാക്സിമ രാജ്ഞിയുടെയും മൂത്ത മകളാണ് അമേലിയ
വാർഷിക ചെലവിനായി തനിക്ക് അനുവദിക്കുന്ന 14 കോടി (1.9 മില്യൺ ഡോളർ) രൂപ നിരസിച്ച് നെതർലാൻഡിലെ രാജകുമാരി കാതറിന-അമേലിയ. നെതർലാൻഡ് രാജാവ് വില്യം അലക്സാണ്ടറിന്റെയും മാക്സിമ രാജ്ഞിയുടെയും മൂത്ത മകളാണ് അമേലിയ. വരുന്ന ഡിസംബറോടെ അമേലിയക്ക് 18 വയസ് പൂർത്തിയാകും.
നെതർലാൻഡിലെ നിയമപ്രകാരം പ്രായപൂർത്തിയാകുന്നതോടെ രാജ്ഞിയുടെ ചുമതലകൾ അമേലിയ ഏറ്റെടുക്കണം. ഇതിനായാണ് പ്രതിവർഷം 1.9 മില്യൺ ഡോളർ കാതറിനയ്ക്ക് നൽകുന്നത്. എന്നാൽ ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടേയ്ക്ക് കഴിഞ്ഞ ദിവസം രാജ്ഞി അയച്ച കത്തിലാണ് തന്റെ തീരുമാനം അറിയിച്ചത്.
'എനിക്ക് 18 വയസ്സാകുന്നതോടെ നിയമമനുസരിച്ച് ചെലവിനായി തുക നൽകും. എന്നാൽ രാജ്യത്തിനു ഈ തുക തിരിച്ചു നൽകാനായി ഞാൻ ഒന്നും ചെയ്യുന്നില്ലെന്നും. കോവിഡ് മഹാമാരിയിൽ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ മറ്റു വിദ്യാർഥികൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്' രാജ്ഞി കത്തിൽ പറയുന്നു.
Adjust Story Font
16