Quantcast

ചൈനയിലെ ഉയിഗൂര്‍ തടങ്കൽ പാളയങ്ങൾ തുറന്നുകാട്ടി; ഇന്ത്യൻ വംശജയായ മേഘ രാജഗോപാലിന് പുലിറ്റ്സര്‍

ചൈനയിലെ തടങ്കൽ പാളയത്തെ കുറിച്ചുള്ള റിപ്പോർട്ടിനാണ് പുരസ്‌കാരം

MediaOne Logo

Web Desk

  • Updated:

    2021-06-12 12:19:35.0

Published:

12 Jun 2021 2:37 AM GMT

ചൈനയിലെ ഉയിഗൂര്‍ തടങ്കൽ പാളയങ്ങൾ തുറന്നുകാട്ടി; ഇന്ത്യൻ വംശജയായ  മേഘ രാജഗോപാലിന് പുലിറ്റ്സര്‍
X

ഈ വർഷത്തെ പുലിറ്റ്സര്‍ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബ്രേക്കിങ് ന്യൂസിനുള്ള പുരസ്കാരം സ്റ്റാർ ട്രിബ്യൂൺ കരസ്ഥമാക്കി. ജോർജ് ഫ്ലോയിഡിന്റെ കൊലപാതകം റിപ്പോർട്ട് ചെയ്തതിനാണ് പുരസ്‌കാരം. മികച്ച അന്താരാഷ്ട്ര റിപ്പോർട്ടിംഗിനുള്ള പുരസ്‌കാരം ഇന്ത്യൻ വംശജയായ മേഘ രാജഗോപാലൻ സ്വന്തമാക്കി.

കോവിഡ് പശ്ചാത്തലത്തിൽ ഈ തവണയും ഓണ്‍ലൈനായാണ് പുലിറ്റ്സര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജോർജ് ഫ്ലോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തുടർച്ചയായ റിപ്പോർട്ടുകൾക്കാണ് സ്റ്റാര്‍ ട്രിബ്യൂണിന് പുരസ്‌കാരം ലഭിച്ചത്. അനീതിക്കെതിരെയുള്ള മാധ്യമ ഇടപെടലിന്റെ ഉദാത്ത മാതൃകയാണിതെന്ന് അവാർഡ് ദാന സമിതി വിലയിരുത്തി. ജോർജ് ഫ്ലോയിഡിന്റെ മരണ ശേഷമെടുത്ത അമേരിക്കൻ നഗര ചിത്രങ്ങളാണ് അസോസിയേറ്റഡ് പ്രസിലെ ഫോട്ടോഗ്രാഫറെ മികച്ച വാർത്താ ചിത്രത്തിനുള്ള പുരസ്‌കാരത്തിന് അർഹനാക്കിയത്.

അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള പുരസ്‌കാരം ബോസ്റ്റൺ ഗ്ലോബിലെ അഞ്ച് മാധ്യമ പ്രവർത്തകർ പങ്കിട്ടു. കോവിഡ് കാലത്തെ സ്‌പെയിനിലെ വൃദ്ധ ജീവിതം ചിത്രീകരിച്ചതിന് അസോസിയേറ്റഡ് പ്രസിലെ എമിനോ മേറെനാറ്റി മികച്ച ഫോട്ടോ ഫീച്ചറിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ചൈനയിലെ തടങ്കൽ പാളയത്തെ കുറിച്ചുള്ള റിപ്പോർട്ടിന് ഇന്ത്യന്‍ വംശജയായ മേഘ രാജഗോപാൽ മികച്ച അന്താരാഷ്ട്ര റിപ്പോർട്ടിംഗിനുള്ള പുരസ്‌കാരം നേടി. ബസ് ഫീഡ് ന്യൂസിലെ മാധ്യമ പ്രവർത്തകയാണ് മേഘ.

ഷിൻജിയാങ്​ പ്രവി​ശ്യയിലെ ഉയ്​ഗൂർ മുസ്​ലിംകളെ തടവിൽ പാർപ്പിച്ചതിൻെറ വിവരങ്ങൾ പുറത്തുകൊണ്ടുവന്ന ഇന്ത്യൻ വംശജയായ മാധ്യമപ്രവർത്തക മേഘ രാജഗോപാലന്​ പുലിസ്​റ്റർ അവാർഡ്​. ആയിരക്കണക്കിന്​ മുസ്‌ലിംകളെ തടവിലാക്കാൻ ചൈന രഹസ്യമായി നിർമിച്ച ജയിലുകളുടെയും തടങ്കൽപ്പാളയങ്ങളുടെയും അവിടത്തെ സൗകര്യങ്ങളുടെയും വിവരങ്ങൾ തുറന്നുകാട്ടിയ അന്വേഷണ റിപ്പോർട്ടുകൾക്കാണ് പുലിറ്റ്‌സർ പുരസ്​കാരം ലഭിച്ചത്. അമേരിക്കയിലെ മികച്ച ജേണലിസം അവാർഡ് നേടിയ രണ്ട് ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരിൽ ഒരാളാണ് ബസ്സ്ഫീഡ് ന്യൂസിലെ മേഘ രാജഗോപാലൻ.

ഇവരുടെ സിൻജിയാങ് പരമ്പര അന്താരാഷ്ട്ര റിപ്പോർട്ടിംഗ് വിഭാഗത്തിലാണ്​ പുരസ്​കാരത്തിന്​ അർഹമായത്​. 2017ലാണ്​ മേഘ സിൻജിയാങ്​ സന്ദർ​ശിക്കുന്നത്​. ഈ കാലഘട്ടത്തിൽ തടങ്കൽ പാളയങ്ങൾ ഇല്ലെന്നായിരുന്നു ചൈനീസ്​ വാദം. എന്നാൽ, മേഘയുടെ റിപ്പോർട്ട്​ പുറത്തുവന്നതോടെ അവരുടെ വിസ റദ്ദാക്കുകയും ചൈനയിൽനിന്ന്​ പുറത്താക്കുകയും ചെയ്തു.

മാധ്യമ മേഖലയിൽ നിന്നല്ലാതെ മറ്റൊരാൾ കൂടി ഈ തവണ പുലിറ്റ്സര്‍ അംഗീകാരത്തിന് അർഹയായി. ജോർജ് ഫ്ലോയിഡിന്റെ കൊലപാതക രംഗം മൊബൈൽ ഫോണിൽ ചിത്രീകരിച്ച കൗമാരക്കാരി ഡാർനേല ഫ്രേസിയറിനാണ് പ്രത്യേക ജൂറി പരാമർശം. ഡാർനേലയുടെ ഇടപെടൽ പുതു തലമുറയ്ക്ക് മാതൃകയാണെന്ന് അവാർഡ് സമിതി പറഞ്ഞു. അതേസമയം മികച്ച കാർട്ടൂണിന് ഈ തവണ പുരസ്‌കാരം ഉണ്ടായിരുന്നില്ല. അമേരിക്കൻ പ്രസാധകനായ ജോസഫ് പുലിറ്റ്സറാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്.

TAGS :

Next Story