12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന ആദ്യ രാജ്യമായി സിംഗപ്പൂര്‍
സമീപരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറവ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യമാണ് സിംഗപ്പൂര്‍
കൗമാരക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന ആദ്യ രാജ്യമായി സിംഗപ്പൂര്‍. 12-18 വയസുള്ളവര്‍ക്ക് നാളെ മുതല്‍ വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. വിദ്യാര്‍ത്ഥികളില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.
വാക്‌സിന്‍ സ്വീകരിക്കാനാവുന്ന മുഴുവനാളുകള്‍ക്കും സിംഗപ്പൂര്‍ ദേശീയ ദിനമായ ആഗസ്റ്റ് ഒമ്പതിനകം വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ലീ സീന്‍ ലൂങ് പറഞ്ഞു. പരമാവധി ആളുകളെ വാക്‌സിനേറ്റ് ചെയ്താല്‍ പുതിയൊരു രോഗവ്യാപന സാധ്യത തടയാമെന്നും അദ്ദേഹം പറഞ്ഞു.
ഫൈസര്‍, മൊഡേണ വാക്‌സിനുകളാണ് സിംഗപ്പൂര്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ആസ്‌ട്രെനിക്, സിനോഫോം തുടങ്ങിയ വാക്‌സിനുകള്‍ സ്വകാര്യ ആശുപത്രികളില്‍ വിതരണം ചെയ്യാനുള്ള അനുമതി ഇന്ന് സിംഗപ്പൂര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16