'കോവിഡിൽ ഇന്ത്യ തകർന്നടിഞ്ഞു'; ഡോണള്‍ഡ് ട്രംപ്
കോവിഡ് പ്രതിസന്ധിക്ക് ശേഷം ചൈനയുടെയും അമേരിക്കയുടേയും സമ്പദ്വ്യവസ്ഥയാണ് ഏറ്റവും വേഗത്തിൽ തിരിച്ചുവരുന്നതെന്നും ട്രംപ്
കോവിഡ് മഹാമാരി ഇന്ത്യയെ തകർത്തുകളഞ്ഞുവെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ലോകമെമ്പാടും കോവിഡ് പടരാൻ ചൈനയാണ് കാരണക്കാരെന്ന ആരോപണത്തിൽ ഉറച്ചുനിന്ന ട്രംപ് ചൈന അമേരിക്കക്ക് പത്ത് ട്രില്ല്യണ്‍ യു.എസ് ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡോണൾഡ് ട്രംപ്.
ചൈന ലോകത്തിന് ഇതിലധികം തുക നഷ്ടപരിഹാരം നൽകണം. എന്നാൽ അവർക്ക് ഇത്രയും നൽകാൻ മാത്രമേ കഴിയൂവെന്നും ട്രംപ് പറഞ്ഞു. നഷ്ട പരിഹാരത്തിന്‍റെ കണക്കെടുത്താൽ ഇതിലും കൂടുതലായിരിക്കും. ആകസ്മികമാണെങ്കിലും അല്ലെങ്കിലും കോവിഡ് വിവിധ രാജ്യങ്ങളെ തകർത്തുകളഞ്ഞുവെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. ഇന്ത്യ ഇപ്പോൾ തകർന്നടിഞ്ഞിരിക്കുന്നു. ഫലത്തിൽ എല്ലാ രാജ്യങ്ങളും നശിപ്പിക്കപ്പെട്ടു. ഇതിൽനിന്ന് തിരിച്ചുവരാൻ എല്ലാ രാജ്യങ്ങളെയും ചൈന തീർച്ചയായും സഹായിക്കണം. കോവിഡ് പ്രതിസന്ധിക്ക് ശേഷം ചൈനയുടെയും ഞങ്ങളുടെയും സമ്പദ്വ്യവസ്ഥയാണ് ഏറ്റവും വേഗത്തിൽ തിരിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16