Quantcast

പ്രസിഡന്‍റിന്‍റെ ട്വീറ്റ്​ നീക്കിയ ട്വിറ്ററിനെ വിലക്കി നൈജീരിയ

രാജ്യത്തിന്‍റെ കോർപറേറ്റ്​ അസ്​തിത്വം തകർക്കുന്ന പ്രവർത്തനങ്ങളെ പിന്തുണക്കുന്നുവെന്ന്​ കാണിച്ചാണ്​ വെള്ളിയാഴ്ച ട്വിറ്ററിനെ വിലക്കിയത്

MediaOne Logo

Web Desk

  • Published:

    5 Jun 2021 3:56 AM GMT

പ്രസിഡന്‍റിന്‍റെ ട്വീറ്റ്​ നീക്കിയ ട്വിറ്ററിനെ വിലക്കി നൈജീരിയ
X

പ്രസിഡന്‍റിന്‍റെ ട്വീറ്റ്​ നീക്കം ചെയ്​ത ട്വിറ്ററിനെതിരെ നൈജീരിയയിൽ പ്രതികാര നടപടി. രാജ്യത്തിന്‍റെ കോർപറേറ്റ്​ അസ്​തിത്വം തകർക്കുന്ന പ്രവർത്തനങ്ങളെ പിന്തുണക്കുന്നുവെന്ന്​ കാണിച്ചാണ്​ വെള്ളിയാഴ്ച ട്വിറ്ററിനെ വിലക്കിയത്​. അനിശ്​ചിത കാലത്തേക്കാണ്​ ട്വിറ്ററിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രസിഡന്‍റ്​ മുഹമ്മദ്​ ബുഹാരി കഴിഞ്ഞ ദിവസം തന്‍റെ ഔദ്യോഗിക അക്കൗണ്ടിൽ നൽകിയ ട്വീറ്റാണ്​ പോളിസിക്ക് വിരുദ്ധമാണെന്ന് കാണിച്ച് ട്വിറ്റർ കഴിഞ്ഞ ദിവസം നീക്കം ചെയ്തത്. വിലക്ക്​ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത്​ ഇപ്പോഴും ട്വിറ്റർ സേവനങ്ങൾ തുടരുന്നതായാണ്​ റിപ്പോർട്ട്​.

TAGS :

Next Story