ജോൺസൺ ആൻഡ് ജോൺസന് വാക്സിൻ ഉപയോഗം പുനഃരാരംഭിക്കാൻ അനുമതി
വാക്സിൻ ഉപയോഗിച്ചതിന്റെ ഫലമായി രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് ജോൺസൺ & ജോൺസന്റെ വാക്സിൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ അമേരിക്ക തീരുമാനിച്ചത്
ജോൺസൺ ആൻഡ് ജോൺസന് വാക്സിൻ ഉപയോഗം പുനഃരാരംഭിക്കാൻ യുഎസ് ആരോഗ്യവകുപ്പ് അനുമതി നൽകി. വിദഗ്ധ സമിതിയുടെ ശിപാർശയെ തുടർന്നാണ് നടപടി.
വാക്സിൻ ഉപയോഗിച്ചതിന്റെ ഫലമായി രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് ജോൺസൺ & ജോൺസന്റെ വാക്സിൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ അമേരിക്ക തീരുമാനിച്ചത്. എന്നാൽ അത്യപൂർവം കേസുകളിൽ മാത്രമാണ് രക്തം കട്ടപിടിക്കുന്ന പ്രശ്നം കണ്ടെത്തിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വാക്സിൻ സ്വീകരിച്ച 3.9 മില്യൺ സ്ത്രീകളിൽ നടത്തിയ പഠനത്തിൽ 15 പേർക്ക് മാത്രമാണ് രക്തം കട്ടപിടിക്കുന്ന പ്രശ്നം കണ്ടെത്തിയത്. ഇതിൽ 13 പേരും 50 വയസിൽ താഴെയുള്ളവരാണ്. പുരുഷൻമാരിൽ ആർക്കും രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയിട്ടില്ല. യുറോപ്യൻ ആരോഗ്യ നിയന്ത്രണ ഏജൻസിയും രക്തം കട്ടപിടിക്കൽ പ്രശ്നം അപൂർവമായി മാത്രമാണ് കണ്ടെത്തിയിട്ടുളളതെന്നാണ് അറിയിക്കുന്നത്. വാക്സിന്റെ ഉപയോഗം പുനഃരാരംഭിച്ചാലും കൃത്യമായ നിരീക്ഷണമുണ്ടാവുമെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
Adjust Story Font
16