ഇടമലക്കുടിയില്‍ ചികില്‍സാ സൌകര്യവും യാത്രാസംവിധാനവും ലഭ്യമാക്കാന്‍ ഉത്തരവ്
ഇടമലക്കുടിയില്‍ ചികില്‍സാ സൌകര്യവും യാത്രാസംവിധാനവും ലഭ്യമാക്കാന്‍ ഉത്തരവ്
ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയില്‍ ചികില്‍സാ സൌകര്യവും യാത്രാസംവിധാനവും അടിയന്തരമായി ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിക്കുന്നതും, ശിശുമരണങ്ങളും കണക്കിലെടുത്താണ്..
ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയില്‍ ചികില്‍സാ സൌകര്യവും യാത്രാസംവിധാനവും അടിയന്തരമായി ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിക്കുന്നതും, ശിശുമരണങ്ങളും കണക്കിലെടുത്താണ് മനുഷ്യാവകാശ കമ്മീഷന്‍ നടപടി.
അടിയന്തര ചികില്‍സാ സൌകര്യത്തിനായി ഇടമലക്കുടിയിലെ ആദിവാസി സമൂഹത്തിന് ആംബുലന്‍സ് സംവിധാനവും, മതിയായ ചികില്‍സാ സൌകര്യവും ഏര്‍പ്പെടുത്തണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ പ്രധാന ഉത്തരവ്. ശിശുമരണങ്ങള്‍ തടയാന്‍, പ്രാഥമിക ആരോഗ്യകേന്ദ്രം സബ് സെന്‍ററുകള്‍ ഒന്നില്‍ കൂടുതല്‍ പ്രവര്‍ത്തിപ്പിക്കണം. എല്ലാമാസവും ചുരുങ്ങിയത് രണ്ട് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കണമെന്നും, ചികില്‍സാ സഹായം വര്‍ധിപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് പ്രസിഡന്‍റ് പി. മോഹന്‍ദാസ് നിര്‍ദ്ദേശിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മെയില്‍ നഴ്സുമാരെ നിയമിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഇടമലക്കുടിയിലേക്കുള്ള റോഡിന്‍റെ ആദ്യഘട്ടമായ പെട്ടിമുടി മുതല്‍ ഇടലിപ്പാറ വരെയുള്ള എട്ടുകിലോമീറ്റര്‍ വഴി എത്രയും വേഗം പണിപൂര്‍ത്തിയാക്കണമെന്നും ഉത്തരവിലുണ്ട്. 28 കോളനികളിലായി മുതുവാന്‍സമുദായത്തിലെ 3000 കുടുംബങ്ങളാണ് ഇടുക്കി ഇടമലക്കുടി ആദിവാസിക്കുടിയിലുള്ളത്. ഇവിടെ 400റോളം രോഗികളുണ്ടെന്നാണ് കണക്ക് ഇതില്‍ എണ്‍പത് പേര്‍ കിടപ്പു രോഗികളാണ്. ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് രണ്ടു മാസത്തിനകം ജില്ലാ ട്രൈബല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
Adjust Story Font
16