Quantcast

സൌജന്യ ചികിത്സാ പദ്ധതികളുടെ കുടിശിക ഉടന്‍ നല്‍കുമെന്ന് മന്ത്രി എസി മൊയ്തീന്‍

MediaOne Logo

Muhsina

  • Published:

    31 May 2018 4:58 PM GMT

സൌജന്യ ചികിത്സാ പദ്ധതികളുടെ കുടിശിക ഉടന്‍ നല്‍കുമെന്ന് മന്ത്രി എസി മൊയ്തീന്‍
X

സൌജന്യ ചികിത്സാ പദ്ധതികളുടെ കുടിശിക ഉടന്‍ നല്‍കുമെന്ന് മന്ത്രി എസി മൊയ്തീന്‍

തൃശൂര്‍ മെഡിക്കല്‍ കോളജിലെ സൌജന്യ ചികിത്സാ പദ്ധതികള്‍ക്ക് നല്‍കാനുള്ള കുടിശിക ഉടന്‍ നല്‍കുമെന്ന് മന്ത്രി എസി മൊയ്തീന്‍. മെഡിക്കല്‍ കോളജില്‍‌ മരുന്നുകള്‍ ആവശ്യത്തിനുണ്ടെന്നും മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

സുകൃതവും താലോലവും കാരുണ്യവുമടക്കമുള്ള സൌജന്യ ചികിത്സാ പദ്ധതികള്‍ക്കുള്ള പണം ആരോഗ്യ വകുപ്പ് നല്‍കാത്തത് മൂലം രോഗികള്‍ക്ക് മരുന്ന് ലഭിക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എണ്‍പത് ലക്ഷത്തോളം രൂപയാണ് ആരോഗ്യ വകുപ്പ് മെഡിക്കല്‍ കോളജിന് നല്‍കാനുള്ളത്. ഈ പശ്ചാത്തലത്തിലാണ് മന്ത്രി എസി മൊയ്തീന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.

അവശ്യമരുന്നുകളെല്ലാം ആശുപത്രിയില്‍ ഉണ്ടെന്ന് യോഗം വിലയിരുത്തി. മരുന്നുകള്‍ക്ക് ക്ഷാമം ഉണ്ടോ എന്ന് പരിശോധിക്കാനും ഏതെങ്കിലും ഡോക്ടര്‍മാര്‍ മരുന്ന് പുറത്തേക്കെഴുതുന്നുണ്ടോ എന്ന് പരിശോധന നടത്താനും സൂപ്രണ്ടിനെയും പ്രിന്‍സിപ്പലിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. യോഗത്തില്‍ വിവിധ വകുപ്പ് മേധാവികളും പികെ ബിജു എംപിയും പങ്കെടുത്തു.

TAGS :

Next Story