ഒന്നര വര്‍ഷത്തിനിടെ പിണറായി മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രി
ഒന്നര വര്‍ഷത്തിനിടെ പിണറായി മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രി
അധികാര ദുര്‍വിനിയോഗം ഇപി ജയരാജനെ വീഴ്ത്തിയപ്പോള്‍ ഫോണ്‍ കെണിയില്‍ കുടങ്ങി എകെ ശശീന്ദ്രന് അടിതെറ്റി. കയ്യേറ്റ ആരോപണത്തില്‍ തോമസ് ചാണ്ടി കൂടി വീണത് പിണറായി സര്‍ക്കാരിനെ..
ഒന്നര വര്‍ഷത്തിനിടെ പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. അധികാര ദുര്‍വിനിയോഗം ഇപി ജയരാജനെ വീഴ്ത്തിയപ്പോള്‍ ഫോണ്‍ കെണിയില്‍ കുടങ്ങി എകെ ശശീന്ദ്രന് അടിതെറ്റി. കയ്യേറ്റ ആരോപണത്തില്‍ തോമസ് ചാണ്ടി കൂടി വീണത് പിണറായി വിജയന്‍ സര്‍ക്കാരിനെ സംബന്ധിച്ച് കനത്ത ആഘാതമാണ്.
2016 മെയ് 25-ന് പിണറായി വിജയന്റെ നേത്യത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിന്റെ അധികാരം ഏറ്റെടുത്തു.മന്ത്രിസഭയിലെ കരുത്തനായിരുന്ന ഇപി ജയരാജന്റെ പേരില്‍ അധികാര ദുര്‍വിനിയോഗം പെട്ടന്നാണ് പൊട്ടിവീണത്.വിവാദം അവസാനിപ്പിക്കാന്‍ വ്യവസായ മന്ത്രിയായിരുന്ന ജയരാജന് ഒക്ടോബര്‍ 14-ന് രാജിവെക്കേണ്ടി വന്നു.
രണ്ടാമത്തെ രാജി ഉണ്ടായതും ഒട്ടും പ്രതീക്ഷിക്കാതെ.സ്വകാര്യ ടെലിവിഷന്‍ വിരിച്ച ഫോണ്‍ കെണിയില്‍ ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ കുടുങ്ങി.ലൈംഗിക ആരോപണമായതിനാല്‍ ഒന്നും ചെയ്യാനാവാതെ 2016 മാര്‍ച്ച് 26ന് ശശീന്ദ്രനും വീണു. കരയും,കായലും ഒരേ പോലെ കയ്യേറിയെന്ന ആരോപണത്തിലാണ് തോമസ് ചാണ്ടിക്ക് കാലിടറിയത്.പിടിച്ച് നില്‍ക്കാന്‍ പതിനട്ട് അടവും പയറ്റിയിട്ടും നടന്നില്ല.അങ്ങനെ രാജിയോട് രാജിയാവേണ്ടി തോമസ് ചാണ്ടിക്ക്. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന വിശയങ്ങളില്ല മൂന്ന് മന്ത്രിമാരുടേയും പടിയിറക്കമെന്നത് എടുത്തുപറയണം.
Adjust Story Font
16