ആധാര്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍
ആധാര്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍
ആധാര്‍ കേസില്‍ ഇടക്കാല ഉത്തരവിനായുള്ള ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും. ആധാറിന്‍റെ സ്വകാര്യത ചോദ്യം ചെയ്തുള്ള കേസില്‍ അന്തിമ വിധിയുണ്ടാകും വരെ ആധാര്‍ സ്റ്റേ ചെയ്യണം എന്നതാണ് ഹര്‍ജിയിലെ പ്രധാന..
ആധാര്‍ കേസില്‍ ഇടക്കാല ഉത്തരവിനായുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആധാറിന്‍റെ സ്വാകര്യത ചോദ്യം ചെയ്തുള്ള കേസില്‍ അന്തിമ വിധിയുണ്ടാകും വരെ ആധാര്‍ സ്റ്റേ ചെയ്യണം എന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.
ആധാര്‍ സേവനം സ്റ്റേ ചെയ്യണം എന്നതിനൊപ്പം വിവിധ ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടതിന്‍റെ സമയപരിധി നീട്ടണമെന്നും ഇടക്കാല ഉത്തരവിനായുള്ള ഹര്‍ജികളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിലവില്‍ അധാര്‍ ബാങ്ക് അക്കൌണ്ടുമായും വിവിധ സര്‍ക്കാര്‍ പദ്ധതികളുമായും ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 31 ല്‍ നിന്ന് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ആക്കി കേന്ദ്രം ഉത്തരവിറക്കിക്കഴിഞ്ഞു. ഇക്കാര്യവും ഒപ്പം പുതിയ ബാങ്ക് അക്കൌണ്ടുകള്‍ ആധാറുമായി ആറുമാസത്തിനുള്ളില്‍ ബന്ധിപ്പിച്ചാല്‍ മതി എന്ന തീരുമാനവും കേന്ദ്രം ഇന്ന് കോടതിയെ അറിയിച്ചേക്കും. പക്ഷേ മൊബൈല്‍ നന്പര്‍ ആധാറുമയി ബന്ധിപ്പുകുന്നതിന് ഇപ്പോള്‍ അനുവദിച്ച സമയ പരിധിയായ അടുത്ത വര്‍ഷശം ഫെബ്രുവരി 6 എന്നത് മാറ്റണമെങ്കില്‍ കോടതി ഉത്തരവ് വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഉച്ചക്ക് രണ്ട് മണിക്കാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഹര്‍ജികള്‍ പരിഗണിക്കുക.
Adjust Story Font
16