'2.86% വോട്ട് ലഭിച്ച പാര്‍ട്ടിക്ക് 97.14% ജനങ്ങളുടെ കാഴ്ച തീരുമാനിക്കണം..!' മെര്‍സലിനൊപ്പമെന്ന് എന്‍എസ് മാധവന്‍
'2.86% വോട്ട് ലഭിച്ച പാര്‍ട്ടിക്ക് 97.14% ജനങ്ങളുടെ കാഴ്ച തീരുമാനിക്കണം..!' മെര്‍സലിനൊപ്പമെന്ന് എന്‍എസ് മാധവന്‍
വിജയ് ചിത്രം മെര്‍സലിനെതിരായ ബിജെപി നടപടിയെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്..
വിജയ് ചിത്രം മെര്‍സലിനെതിരായ ബിജെപി പ്രചാരണം തുടരുമ്പോള്‍ ചിത്രത്തെ പിന്തുണച്ച് നിരവധി പ്രമുഖരാണ് രംഗത്ത് വരുന്നത്. ബിജെപി നടപടിയെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവനും ട്വിറ്റര്‍ വഴി തന്റെ പ്രതിഷേധം രേഖപ്പെടുത്തി.
''2.86 ശതമാനം മാത്രം വോട്ടു ലഭിച്ച ഒരു പാര്‍ട്ടി തമിഴ്നാട്ടിലെ 97.14 ശതമാനം ജനങ്ങള്‍ എന്ത് കാണരുതെന്ന് തീരുമാനിക്കാന്‍ ആഗ്രഹിക്കുന്നു.'' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിനെതിരായ ബിജെപി പ്രതിഷേധത്തെക്കുറിച്ചുള്ള വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് എന്‍എസ് മാധവന്റെ ട്വീറ്റ്.
ചിത്രവുമായി ബന്ധപ്പെട്ട വിവാദം കത്തിയതോടെ, ജിഎസ്ടി, ഡിജിറ്റല്‍ ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ മാറ്റാമെന്ന് ഇന്നലെ നിര്‍മ്മാതാക്കള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ അത്തരമൊരു കീഴ് വഴക്കം ഉണ്ടാക്കുന്നത് തമിഴ് സിനിമയെ സാരമായി ബാധിയ്ക്കുമെന്ന നിലപാടിലായിരുന്നു നിര്‍മാതാക്കളുടെ സംഘടന. തുടര്‍ന്ന് ദൃശ്യങ്ങള്‍ നീക്കുകയോ നിശബ്ദമാക്കുകയോ ചെയ്യില്ലെന്ന് നിര്‍മാതാക്കളില്‍ ഒരാളായ ഹേമ രുക്മിണി ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.
A party that got 2.86% votes wants to decide what 97.14% Tamilians shouldn’t watch. #TamiliansVsModi https://t.co/ENk0m0A5qb
— N.S. Madhavan (@NSMlive) October 21, 2017
Adjust Story Font
16