Quantcast

കശ്മീരില്‍ അസ്ഥിരത പടര്‍ത്തുന്നത് പാക്കിസ്ഥാനാണ്: രാജ്നാഥ് സിങ്

MediaOne Logo

Muhsina

  • Published:

    1 Jun 2018 2:51 AM GMT

കശ്മീരില്‍ അസ്ഥിരത പടര്‍ത്തുന്നത് പാക്കിസ്ഥാനാണ്: രാജ്നാഥ് സിങ്
X

കശ്മീരില്‍ അസ്ഥിരത പടര്‍ത്തുന്നത് പാക്കിസ്ഥാനാണ്: രാജ്നാഥ് സിങ്

അതിർത്തികളിൽ സുരക്ഷ ശക്തമാക്കാൻ കോടികൾ നൽകി. കശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവെന്നും..

കശ്മീരില്‍ കല്ലെടുത്ത് നില്‍ക്കുന്നവരോട് സംസാരിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്. മിന്നാലാക്രമണത്തിന് ശേഷം അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം 45 ശതമാനംകുറഞ്ഞതായും രാജ്നാഥ് സിങ് പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആഭ്യന്തരആക്രമണങ്ങളുടെ തോത് ഗണ്യമായി കുറക്കാനായതായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അവകാശപ്പെട്ടു. മാവോയിസ്റ്റ് ആക്രമണങ്ങളും തീവ്രവാദി ആക്രമണങ്ങളും വലിയ അളവുവരെ ഇല്ലാതാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 368 തീവ്രവാദികളെ വധിച്ചു. മിന്നലാക്രമണത്തിന് ശേഷം അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം 45 ശതമാനം വരെ കുറഞ്ഞതായും രാജ്നാഥ് സിങ് പറഞ്ഞു.

"കശ്മീരികളോട് നന്നായി ചിന്തിച്ച് പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. കശ്മീരിന്‍റെ ഭാവി അവരുടെ കൈകളിലാണ്. കല്ലുമെടുത്ത് നില്‍ക്കുന്നവരോട് എങ്ങനെ സംസാരിക്കാനാണ്. കശ്മീരില്‍ അസ്ഥിരത പടര്‍ത്തുന്നത് പാക്കിസ്ഥാനാണ്." അദ്ദേഹം പറഞ്ഞു.

മുസ്ലീം ജനസംഖ്യ കൂടുതലുള്ള രാജ്യമായിട്ടും ഐഎസ് ഐഎസിന് ഇന്ത്യയില്‍ വേരുറപ്പിക്കാനായിട്ടില്ല. 90 ഐഎസ് ഐഎസ് പ്രവര്‍ത്തകരെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തതായും, അതിര്‍ത്തിയിലെ സുരക്ഷകള്‍ ശക്തമാക്കുന്നതിനായി കോടികള്‍ അനുവദിച്ചതായും രാജ്നാഥ് സിങ് അറിയിച്ചു.

TAGS :

Next Story