Quantcast

വൈറലായി വിജയ്‌യുടെ പ്രസംഗം; ചരിത്രം കുറിച്ച് ബംഗ്ലാദേശ്, ട്വിറ്ററിനെ സജീവമാക്കിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്‍റെ മരണവും അജിത് ഡോവലിന്‍റെ പ്രസ്താവനയും ഇന്ന് ട്വിറ്ററിനെ സജീവമാക്കി

MediaOne Logo

Web Desk

  • Updated:

    2023-06-17 14:06:39.0

Published:

17 Jun 2023 2:01 PM GMT

വൈറലായി വിജയ്‌യുടെ പ്രസംഗം; ചരിത്രം കുറിച്ച് ബംഗ്ലാദേശ്, ട്വിറ്ററിനെ സജീവമാക്കിയ വാര്‍ത്തകള്‍
X

''കാശ് വാങ്ങി വോട്ട് ചെയ്യുന്നത് വിരൽ വച്ച് സ്വന്തം കണ്ണിൽ കുത്തുന്നത് പോലെ''- വിജയ് #VIJAYHonorsStudents

കാശ് വാങ്ങി വോട്ട് ചെയ്യുന്നത് നമ്മുടെ വിരൽ വച്ച് സ്വന്തം കണ്ണിൽ കുത്തുന്നത് പോലെയാണ് എന്ന് നടൻ വിജയ്. എസ്.എസ്.എൽ സി വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് താരം മനസ്സ് തുറന്നത്. താരത്തിന്റെ പ്രസംഗം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. വിജയുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച ചർച്ചകൾ ഇതോടെ സോഷ്യൽ മീഡിയയിൽ സജീവമായി.

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു #westbengal

പശ്ചിമ ബംഗാളിലെ സുജാപൂരിൽ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവിനെ കൊലപ്പെടുത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റായ മുസ്തഫ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. പ്രാദേശിക കോൺഗ്രസ് നേതാക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് മുസ്തഫയുടെ ബന്ധുക്കൾ ആരോപിച്ചു.

നൂറ്റാണ്ടിലെ ഏറ്റവും വലിയ ജയം; ചരിത്രം കുറിച്ച് ബംഗ്ലാദേശ് #bangladesh

ഈ നൂറ്റാണ്ടില്‍ റണ്ണടിസ്ഥാനത്തില്‍ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ജയം സ്വന്തമാക്കി ബംഗ്ലാദേശ്. അഫ്ഗാനിസ്താനെതിരായ ടെസ്റ്റ് മത്സരത്തില്‍ 546 റണ്‍സിന്‍റെ ജയമാണ് ബംഗ്ലാദേശ് കുറിച്ചത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ജയവും ഒരു ഏഷ്യന്‍ ടീമിന്‍റെ ഏറ്റവും വലിയ ജയവുമാണിത്.

അമ്പരപ്പിച്ച് ഹാരി ബ്രൂക്കിന്‍റെ വിക്കറ്റ് #harry brook

കഴിഞ്ഞ ദിവസം ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന്‍റെ വിക്കറ്റ് വീഴ്ത്തിയത് ഓസീസ് സ്പിന്നര്‍ നേഥന്‍‌ ലിയോണായിരുന്നു. ആരാധകരെ അമ്പരപ്പിച്ച ഈ വിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. മത്സരത്തിന്‍റെ 38 ാം ഓവറിലാണ് ഹാരി ബ്രൂക്കിനെ ഇംഗ്ലണ്ടിന് നഷ്ടമായത്. ഏറെ നിര്‍ഭാഗ്യകരമായ ഈ പുറത്താകല്‍ ഇങ്ങനെ.

ലിയോണ്‍ എറിഞ്ഞ പന്ത് പ്രതിരോധിക്കുന്നതിനിടെ ബ്രൂക്കിന്‍റെ കാലില്‍ തട്ടി ഉയര്‍ന്നു പൊങ്ങി. പന്ത് എങ്ങോട്ടാണ് പോയതെന്ന് വിക്കറ്റ് കീപ്പര്‍ക്കും ബ്രൂക്കിനും ഫീല്‍ഡര്‍മാര്‍ക്കും മനസ്സിലായില്ല. പെട്ടെന്ന് താഴ്ന്നിറങ്ങിയ പന്ത് ബ്രൂക്കിന്‍റെ തന്നെ കാലില്‍ തട്ടി കുറ്റി തെറിപ്പിച്ചു. 37 പന്തില്‍ 32 റണ്‍സുമായി മികച്ച ഫോമില്‍ ബാറ്റ് വീശിക്കൊണ്ടിരിക്കേയാണ് ബ്രൂക്കിന്‍റെ നിര്‍ഭാഗ്യകരമായ പുറത്താവല്‍. ഇത് ആരാധകരെ ഏറെ നിരാശയിലാഴ്ത്തുകയും ചെയ്തു.

ചന്ദ്രബോസ് ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ ഒരിക്കലും വിഭജിക്കപ്പെടില്ലായിരുന്നു:അജിത്ത് ഡോവല്‍ #ajit doval

നേതാജി സുബാഷ് ചന്ദ്രബോസ് ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ ഒരിക്കലും വിഭജിക്കപ്പെടില്ലായിരുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍. ഡല്‍ഹിയില്‍ വെച്ച് നടന്ന നേതാജി സുബാഷ് ചന്ദ്രബോസ് മെമ്മോറിയല്‍ ലക്ചറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേതാജി തന്റെ ജീവിതത്തിലുടനീളം അസാമാന്യ ധൈര്യം കാണിച്ചിരുന്നുവെന്നും, ഗാന്ധിയെ അടക്കം വെല്ലുവിളിക്കാനുള്ള ചങ്കൂറ്റം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ഡോവല്‍ പറഞ്ഞു.


TAGS :

Next Story