ഏഷ്യൻ ഗെയിംസ്: ബാഡ്മിന്റണിൽ മെഡലുറപ്പിച്ച് എച്ച്.എസ് പ്രണോയ്
1982-ൽ വെങ്കലം നേടിയ സയ്യിദ് മോദിക്ക് ശേഷം ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ മെഡൽ ഉറപ്പാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രണോയ്.
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ മെഡലുറപ്പിച്ച് മലയാളി താരം എച്ച്.എസ് പ്രണോയ്. മലേഷ്യയുടെ ലീ സി ജിയയെ 21-16, 21-23, 22-10 എന്ന സ്‌കോറിന് മറികടന്നായിരുന്നു പ്രണോയിയുടെ സെമി പ്രവേശനം. 1982-ൽ വെങ്കലം നേടിയ സയ്യിദ് മോദിക്ക് ശേഷം ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ മെഡൽ ഉറപ്പാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രണോയ്.
Asian Games : Badminton medal ✅
— Sports India (@SportsIndia3) October 5, 2023
HS Prannoy beat Lee Zii Jia (MAL) by 21–16, 21–23, 22–20 to enter men single Semi-final and Confirm medal in Badminton
Earlier today PV Sindhu went down against He Bingjiao (CHN) pic.twitter.com/Fddl02wsIQ
അമ്പെയ്ത്തിൽ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിൽ ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ് സ്വാമി, പർനീത് കൗർ എന്നിവരടങ്ങിയ ടീം സ്വർണം നേടി. ഫൈനലിൽ ചൈനീസ് തായ്‌പേയിയെ 230-229 എന്ന സ്‌കോറിന് മറികടന്നായിരുന്നു ഇന്ത്യൻ സംഘത്തിന്റെ കിരീടനേട്ടം. ആദ്യ റൗണ്ടിലും മൂന്നാം റൗണ്ടിലും പിന്നിൽ നിന്ന ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്.
Indian Women Compound Team won Gold medal...!!!!
— Sports India (@SportsIndia3) October 5, 2023
Indian women team of Jyothi Surekha , Aditi Gopichand & Parneet Kaur won Gold medal in women compound team as they beat Chinese Taipei in final by 230-229
19th Good medal for India , second in archery , overall 82th medal pic.twitter.com/pyn5tunnjX
ബാഡ്മിന്റൺ വനിതാ സിംഗിൾസ് ക്വാർട്ടറിൽ പി.വി സിന്ധു ചൈനയുടെ ബിൻജിയാവോയോട് തോ്റ്റ് പുറത്തായി. മാരത്തൺ ഫൈനലിൽ ഇന്ത്യൻ താരം മാൻ സിങ്ങിന് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.
Adjust Story Font
16