വാനോളം പ്രതീക്ഷ; സെമിയിൽ ലീഡെടുത്തിട്ടും തോൽവി വഴങ്ങി ലക്ഷ്യ സെൻ
പാരിസ്: ഒളിമ്പിക്സ് പുരുഷ ബാഡ്മിൻറണിൽ ഇന്ത്യക്ക് നിരാശ. ഒരുവേള പ്രതീക്ഷ വാനോളമുയർത്തിയെങ്കിലും നിലവിലെ ഒളിമ്പിക് ചാമ്പ്യൻ കൂടിയായ ഡെന്മാർക്കിെൻറ വിക്ടർ അക്സൽസെന് മുന്നിൽ നേരിട്ടുള്ള ഗെയിമുകൾക്ക് ലക്ഷ്യ സെൻ അടിയറവ് പറഞ്ഞു. സെമിയിൽ പരാജയപ്പെട്ടെങ്കിലും വെങ്കലമെഡൽ പോരാട്ടത്തിൽ മലേഷ്യയുടെ ലീ സി ജിയക്കെതിരെ ലക്ഷ്യ സെൻ മത്സരിക്കും.
രണ്ടുസെറ്റുകളിലും മുന്നിട്ടുനിന്ന ശേഷമായിരുന്നു ലക്ഷ്യയുടെ തോൽവി. ആദ്യ ഗെയിമിൽ 20-17ന് എന്ന സ്കോറിൽ ഗെയിം നേടുന്നതിന് തൊട്ടരികെയായിരുന്ന ലക്ഷ്യക്ക് അവസാന ലാപ്പിൽ അടിപിഴച്ചു. കുതിച്ചുകയറിയ ഡാനിഷ് താരം 22-20 എന്ന സ്കോറിനാണ് മത്സരം കൈപ്പിടിയിലൊതുക്കിയത്.
രണ്ടാം ഗെയിമിൽ 7-0 എന്ന വിസ്മയ സ്കോറിൽ ലക്ഷ്യ മുന്നിലായിരുന്നു. എന്നാൽ കുതിച്ചുകയറിയ അക്സൽസെൻ ഇടവേളക്ക് പിരിയുേമ്പാൾ സ്കോർ 11-10ലെത്തിച്ചു. ഇടവേളക്ക് ശേഷം ദുർബലനായ ലക്ഷ്യയെയാണ് കോർട്ട് കണ്ടത്. ഡാനിഷ് താരത്തിെൻറ തകർപ്പൻ സ്മാഷുകൾക്ക് സെന്നിന് മറുപടിയുണ്ടായിരുന്നില്ല. പരാജയപ്പെട്ടെങ്കിലും ലോക രണ്ടാം നമ്പറുകാരനും നിലവിലെ ഒളിമ്പിക് ചാമ്പ്യനുമായ അക്സൽസെനിനെ വിറപ്പിച്ചതിൽ ലക്ഷ്യക്ക് അഭിമാനിക്കാം.
നേരത്തേ ക്വാർട്ടറിൽ ചൈനീസ് തായ്പേയിയുടെ ചൗ ടിയൻ ചെന്നിനെ മലർത്തിയടിച്ചാണ് ലക്ഷ്യ സെമിയിലേക്ക് കടന്നത്. ഇതോടെ ഒളിമ്പിക്സ് പുരുഷ ബാഡ്മിൻറണിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയിരുന്നു.
Adjust Story Font
16