മലേഷ്യ മാസ്റ്റേഴ്സ്: കലാശപ്പോരിൽ അടിതെറ്റി സിന്ധു
മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് തോൽവി. ഫൈനലിൽ ചൈനയുടെ വാങ് ഷിയോട് ഒന്നിനെതിരെ രണ്ടുസെറ്റുകൾക്കാണ് തോൽവി. സ്കോർ: 21–16, 5-21,16-21. ആദ്യ സെറ്റിൽ പരാജയപ്പെട്ട ശേഷം വാങ് ഷി മത്സരത്തിലേക്ക് ഉജ്ജ്വലമായി തിരിച്ചുവരികയായിരുന്നു. മത്സരം 79 മിനുറ്റ്‍വരെ നീണ്ടു.
മത്സരത്തിലാദ്യം 11-3ന് ലീഡ് ചെയ്ത ശേഷമാണ് ലോക ഏഴാം നമ്പർ താരത്തിന് മുന്നിൽ സിന്ധു വീണത്. 2022 ജൂലൈക്ക് ശേഷം ഒരു വേൾഡ് ടൂർ ടൈറ്റിൽ നേടാനുള്ള അവസരമാണ് ഇതോടെ സിന്ധുവിന് നഷ്ടമായത്.
പരിക്കിന് ശേഷം മടങ്ങിയെത്തിയ സിന്ധു ടൂർണമെന്റിൽ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചിരുന്നത്. ശനിയാഴ്ച നടന്ന സെമി ഫൈനൽ മത്സരത്തിൽ തായ്‍ലൻഡിന്റെ ഓങ്ബാംറുങ്ഫാനെ 13-21, 21-16, 21-12ന് തോൽപ്പിച്ചാണ് സിന്ധു കലാശപ്പോരിൽ ഇടം നേടിയത്. ക്വാർട്ടറിൽ ടോപ് സീഡ് ചൈനയുടെ ഹാൻ യുവിനെ തോൽപ്പിച്ച് വനിതാ ബാഡ്മിന്റണിൽ ഏറ്റവുമധികം വിജയം നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സിന്ധു സ്വന്തമാക്കിയിരുന്നു.
Adjust Story Font
16