മഹീന്ദ്ര ഥാർ കുതിക്കുന്നു.. ബുക്കിംഗ് 39,000 കടന്നു
പുതിയ ഥാർ ബുക്ക് ചെയ്ത് 10 മാസമോ അതിൽ കൂടുതലോ കാത്തിരിക്കേണ്ടിവരും
മഹീന്ദ്രയുടെ പുതിയ ഥാറിന്റെ ബുക്കിംഗ് 39,000 കടന്നതായി റിപ്പോർട്ടുകൾ. 2020 ഒക്ടോബർ 2 നാണ് രണ്ടാം തലമുറ ഥാർ ഇന്ത്യൻ വിപണിയിലെത്തിയത്. പുതിയ മഹീന്ദ്ര ഥാറിന് 2021 ജനുവരിയിൽ മാത്രം 6,000 ൽ ലധികം ബുക്കിംഗുകൾ ലഭിച്ചതായി മഹീന്ദ്ര അറിയിച്ചു.
കൺവേർട്ടിബിൾ ടോപ്പ്, ഹാർഡ് ടോപ്പ് ഓപ്ഷനുകളുള്ള AX OPT, LX വേരിയന്റുകളിൽ മാത്രമേ ഥാർ ഇപ്പോൾ ലഭ്യമാകൂ. ഇത് കൂടാതെ, ഥാറിന്റെ വിലയിലും മാറ്റം വരുത്തി. 12.10 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതൽ 14.15 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) ആണ് ഥാറിന്റെ പുതിയ വില.
പുതിയ ഥാർ ബുക്ക് ചെയ്ത് 10 മാസമോ അതിൽ കൂടുതലോ കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ഥാറിന്റെ ജനപ്രീതി കുതിച്ചുയരുകയാണ് എന്നാണ് കണക്കുകളടക്കം വ്യക്തമാക്കുന്നത്.
അതേസമയം മഹീന്ദ്രയുടെ ഥാർ സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചു വിളിക്കാനൊരുങ്ങുന്നു എന്നും റിപ്പോർട്ടുകളുണ്ട്. 1,577 വാഹനങ്ങളാണ് മഹീന്ദ്ര തിരിച്ചു വിളിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ക്യാംഷാഫ്റ്റ് നിർമ്മാണത്തിലെ പിഴവ് സംശയിച്ചാണ് തീരുമാനം. ഡീസൽ എഞ്ചിനുള്ള 1,577 വാഹനങ്ങളിലാണ് തകരാർ സംശയിക്കുന്നത്. 2020 സെപ്തംബർ ഏഴിനും ഡിസംബർ 25 നും ഇടയിൽ നിർമ്മിച്ചതും ഡീസൽ എഞ്ചിൻ ഘടിപ്പിച്ചതുമായ ഥാറിനാണ് പരിശോധന ആവശ്യം.
പരിശോധനയ്ക്ക് ശേഷം തകരാർ കണ്ടെത്തുകയാണെങ്കിൽ ക്യാംഷാഫ്റ്റ് സൗജന്യമായി മാറ്റി നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യന്ത്ര ഘടകം നിർമ്മിച്ചു നൽകിയ വിതരണക്കാരുടെ ശാലയിൽ സംഭവിച്ച പിഴവാണ് സാങ്കേതിക തകരാറിന് കാരണമെന്നാണ് മഹീന്ദ്ര കണ്ടെത്തിയിരിക്കുന്നത്. പരിശോധന ആവശ്യമുള്ള ഥാർ ഉടമകളെ നേരിട്ട് വിവരം അറിയിക്കാനാണ് കമ്പനിയുടെ തീരുമാനം.
Adjust Story Font
16