ഹോണ്ട സി.ബി 350, ജി.ബി ആയി ജപ്പാനില്‍; വില ഇങ്ങനെ...
ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ളതിനേക്കാള്‍ വില കുറഞ്ഞാകും ജപ്പാനില്‍ ഹോണ്ട ജി.ബി 350 ലഭ്യമാകുക.
ഹോണ്ട സി.ബി 350, ജി.ബി 350 ആയി ജപ്പാനില്‍ പുറത്തിറങ്ങി. കഴിഞ്ഞ മാസം ഇന്ത്യയില്‍ പുറത്തിറങ്ങിയതിന് തൊട്ടുടനെയാണ് ഹോണ്ടയുടെ ഹാേം മാര്‍ക്കറ്റായ ജപ്പാനില്‍ ബൈക്ക് പുറത്തിറക്കിയത്. ജി.ബി 350 എന്ന പുതിയ പേരിലാകും ജപ്പാനില്‍ ബൈക്ക് ലഭ്യമാകുക. ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ളതിനേക്കാള്‍ വില കുറഞ്ഞാകും ജപ്പാനില്‍ ജി.ബി 350 ലഭ്യമാകുക. 2 ലക്ഷത്തി അറുപത്തിയെട്ടായിരം യെന്‍(1.89 ലക്ഷം) ആണ് ജപ്പാനില്‍ ഹോണ്ട ജി.ബി 350യുടെ വില. ഇന്ത്യയില്‍ നിര്‍മിച്ച ഹോണ്ട ജി.ബി 350, 2500 രൂപ കുറഞ്ഞാണ് ജപ്പാനില്‍ വില്‍പ്പന നടത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യയില്‍ ഡി.എല്‍.എക്സ്, ഡി.എല്‍.എക്സ് പ്രോ എന്നീ രണ്ട് രൂപങ്ങളില്‍ ലഭ്യമായിരുന്ന ഹോണ്ട സി.ബി 350 ജപ്പാനില്‍ ഒരൊറ്റ രൂപത്തില്‍ മാത്രമായിരിക്കും പുറത്തിറങ്ങുക. കഴിഞ്ഞ മാസത്തെ ഏറ്റവും ഒടുവിലെ വിവര പ്രകാരം ഇന്ത്യയില്‍ സി.ബി 350 ഡി.എല്‍.എക്സിന്‍റെ വില 1.85 ലക്ഷവും ഡി.എല്‍.എക്സ് പ്രോ-യുടെ വില 1.90 ലക്ഷം രൂപയുമാണ്.
സ്റ്റൈലിഷ് ജി.ബി....
പേരിലെ മാറ്റത്തിനപ്പുറം ലുക്കിലോ സ്വഭാവത്തിലോ ജി.ബി 350 ബൈക്കിന് ഒരു വ്യത്യാസവുമില്ല. എല്‍.ഇ.ഡി ഹെഡ് ലാമ്പ്, വിങ്കര്‍ എന്നിവയാണ് ജി.ബിയുടെ മറ്റൊരു പ്രത്യേകത. ഇരുനിറത്തോടെയുള്ള ഇന്ധന ടാങ്കും അതിന് മുകളിലെ ഹോണ്ട ബ്രാന്‍ഡും ബൈക്കിന്‍റെ സ്റ്റൈല് വിലയിരുത്തുന്നതില്‍ നിര്‍ണായകമാണ്. ഹോണ്ട സ്മാര്‍ട്ട് ഫോണ്‍ വോയിസ് കണ്ട്രോള്‍ സിസ്റ്റം(എച്ച്.എസ്.വി.സി.എസ്) വഴി മൊബൈല്‍ ബ്ലൂടൂത്ത് കണ്ക്ടിവിറ്റി സൗകര്യവും ജി.ബി 350 നല്‍കുന്നു. ഇത് വഴി ഹാന്‍ഡില്‍ബാറിലൂടെ തന്നെ ടെക്സ്റ്റ് മെസേജിങ്, ഫോണ്‍ കോള്‍, കാലാവസ്ഥ വിവരം, മ്യൂസിക്, നാവിഗേഷൻ സൗകര്യം ഉറപ്പുവരുത്തുന്നു. സ്ലിപ്പര്‍ ക്ലച്ച്, ഹോണ്ട ടോര്‍ക് സംവിധാനം, മൈലേജ് ഡിസ്പ്ലേ, ബാറ്ററി വോള്‍ട്ടേജ് മീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഇന്ധന നില എന്നീ സംവിധാനങ്ങളും മറ്റു പ്രത്യേകതകളാണ്.
ജി.ബി 350 എന്‍ജിന്‍.....
സി.ബി 350 യുടെ അതെ എഞ്ചിനോടെ തന്നെയാണ് ജി.ബി 350യും പുറത്തിറങ്ങുന്നത്. 348 സി.സി എയര്‍ കൂളിങ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട സി.ബി 350 ബൈക്കിന്.
Adjust Story Font
16