4000 സര്‍വീസ് സെന്‍ററുകള്‍, ക്വിക്ക് റെസ്പോണ്‍സ് ടീം; മാരുതിയുടെ വാഗ്ദാനങ്ങള്‍ വില്‍പ്പനയോടെ തീരുന്നില്ല
കുടുംബത്തിലെ എല്ലാവരും ഏറ്റവും കൂടുതല്‍ ഒരുമിച്ചിരിക്കുന്നത് വീട്ടിലാണെങ്കിലും ഏറ്റവും അടുത്തിരിക്കുന്നത് ഒരു കാറിനുള്ളിലാണ്
ഏറെ നാളത്തെ ആഗ്രഹത്തിനൊടുവിലാണ് നമ്മളെല്ലാവരും ഒരു വാഹനം സ്വന്തമാക്കുന്നത്. ഒരുപാട് നാള്‍ സ്വരുക്കൂട്ടിയ പണംകൊണ്ടായിരിക്കും ഭൂരിഭാഗം പേരും വാഹനം വാങ്ങുന്നതും. ഇരുചക്ര വാഹനങ്ങള്‍ മിക്കപ്പോഴും ഒരു വ്യക്തിയുടെ മാത്രം സ്വപ്നസാക്ഷാത്ക്കാരമാകുമ്പോള്‍ കാറുകള്‍ ഒരു കുടുംബത്തിന്‍റെ തന്നെ ഏറെ നാളത്തെ കാത്തിരിപ്പിന്‍റെയും സ്വപ്നങ്ങളുടെയും പര്യവസാനമാണ്.
കുടുംബത്തിലെ എല്ലാവരും ഏറ്റവും കൂടുതല്‍ ഒരുമിച്ചിരിക്കുന്നത് വീട്ടിലാണെങ്കിലും ഏറ്റവും അടുത്തിരിക്കുന്നത് ഒരു കാറിനുള്ളിലാണ്. അതുകൊണ്ട് തന്നെ ഒരു സാധാരണ കുടുംബത്തിന്‍റെ സന്തോഷങ്ങളിലും സങ്കടങ്ങളിലുമെല്ലാം ഒരംഗമായി തന്നെ കാറുണ്ട്.
മിക്കപ്പോഴും ഫെസ്റ്റിവല്‍ ഓഫറുകളിലും മറ്റുമാണ് സാധാരണക്കാരായ ആളുകള്‍ വാഹനങ്ങള്‍ സ്വന്തമാക്കാറ്. വാഹനവിലയുടെ നിശ്ചിത ശതമാനം കുറവായി നല്‍കിയും, എക്സ്ട്രാ ആക്സസറീസ് സൌജന്യമാക്കിയും, വാഹനത്തോടൊപ്പം തലയണ മുതല്‍ അമ്യൂസ്മെന്‍റ് പാര്‍ക്കിലേക്കുള്ള ടിക്കറ്റ് വരെ നല്‍കിയും വാഹനക്കമ്പനികള്‍ ഓഫറിലൂടെ വാഹനങ്ങള്‍ വിറ്റഴിക്കാറുണ്ട്.
ഇത്തരം ഓഫറുകളിലൂടെ വിറ്റഴിക്കുന്ന പല വാഹന ബ്രാന്‍റുകളുടേയും ആഫ്റ്റര്‍ സര്‍വീസ് അഥവാ വില്‍പ്പനാനന്തര സേവനം പലപ്പോഴും വളരെ മേശമാകാറാണ് പതിവ്. കമ്പനി സര്‍വീസ് മോശമായത് കാരണം മിക്കപ്പോഴും ലോക്കല്‍ വര്‍ക്ക് ഷോപ്പുകളില്‍ പോലും വാഹനം സര്‍വീസ് ചെയ്യേണ്ട അവസ്ഥയുമുണ്ടാകാറുണ്ട്. വില്‍പ്പനയോടു കൂടി ഷോറൂമുകളും വാഹന ഉടമകളും തമ്മിലുള്ള ബന്ധം അവസാനിച്ചുവെന്നാണ് പല വാഹന ഡീലര്‍ഷിപ്പുകളുടേയും ധാരണ.
അത്തരത്തിലാണ് പലപ്പോഴും ഉപയോക്താക്കളോടുള്ള അവരുടെ പെരുമാറ്റവും. നല്ല വാഹനങ്ങള്‍ വില്‍ക്കുക എന്നത് പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് വിറ്റഴിക്കുന്ന വാഹനങ്ങള്‍ക്ക് നല്ല സര്‍വീസ് നല്‍കുക എന്നുള്ളതും. അത്തരത്തില്‍ കഴിഞ്ഞ 38 വര്‍ഷത്തോളമായി തങ്ങളുടെ വില്‍പ്പനാനന്തര സേവനങ്ങളുടെ മികവ് കൊണ്ട് വാഹനപ്രേമികള്‍ക്കിടയില്‍ വിശ്വാസ്യത നേടിയ ബ്രാന്‍റാണ് മാരുതി. 1983 ലാണ് ഇന്ത്യക്കാരുടെ ഇഷ്ടവാഹനമായ മാരുതി പ്രവര്‍ത്തനമാരംഭിക്കുന്നത്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകനായ സഞ്ജയ് ഗാന്ധിയുടെ തലയിലുദിച്ച ആശയമാണ് ഇന്ത്യയിലെ എക്കാലത്തെയും ജനപ്രിയ വാഹനമായ മാരുതി 800 ന്‍റെ ജനനത്തിന് പിന്നില്‍. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ഇന്ത്യക്കാരുടേത് മാത്രമായൊരു കാര്‍. അതായിരുന്നു സഞ്ജയ്‍യുടെ സ്വപ്നം. 1971 ജൂണില്‍ ഹരിയാനയിലെ ഗുഡ്ഗാവില്‍ വ്യോമസേനയുടെ 157 ഏക്കര്‍ അടക്കം 300 ഏക്കര്‍ ഭൂമിയിലാണ് മാരുതി പ്രവര്‍ത്തനമാരംഭിച്ചത്.
1983 ല്‍ പുറത്തിറങ്ങിയ മാരുതി 800 എസ്.എസ് 80യാണ് ഇന്ത്യയിലെ ആദ്യത്തെ ഹാച്ച്ബാക്ക് കാര്‍. ഇന്ത്യയിലെ ആദ്യത്തെ സെഡാന്‍ പുറത്തിറക്കിയതും മാരുതിയായിരുന്നു. 1990 ല്‍ അവതരിപ്പിച്ച മാരുതി 1000 ന് മികച്ച പിന്തുണയാണ് ലഭിച്ചത്. പിന്നീട് 1999 ല്‍ വാഗണ്‍ ആറിലൂടെ ഇന്ത്യയിലെ ആദ്യത്തെ ടോള്‍ബോയ് ഡിസൈന്‍ കാറിനെ കണ്ട് ഇന്ത്യക്കാര്‍ അമ്പരന്നു. അങ്ങനെ ഇന്ത്യക്കാരുടെ വാഹന സങ്കല്‍പ്പങ്ങള്‍ക്കൊപ്പം വളര്‍ന്ന കമ്പനിയാണ് മാരുതി.
ഇപ്പോഴിതാ തങ്ങളുടെ സര്‍വീസ് ശൃംഖല വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് മാരുതി. ഇന്ത്യയൊട്ടാകെ 1989 പട്ടണങ്ങളിലും ചെറു നഗരങ്ങളിലുമായി 4000ത്തോളം സര്‍വീസ് സെന്‍ററുകളാണ് മാരുതി സുസൂക്കിക്ക് ഇപ്പോഴുള്ളത്. ലോകം കോവിഡിലമര്‍ന്ന 2020-2021 വര്‍ഷത്തില്‍ 124 സ്ഥലങ്ങളിലായി 200 പുതിയ ഔട്ട് ലെറ്റുകളും കമ്പനി തുറന്നു. ഇതോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ സര്‍വ്വീസ് ശൃംഖലയുള്ള ഓട്ടോമൊബൈല്‍ ബ്രാന്‍റായി മാരുതി സുസൂക്കി മാറി.
പാസഞ്ചര്‍ വാഹനങ്ങളുടെയുള്‍പ്പെടെ മുഴുവന്‍ വാഹനങ്ങളുടേയും സര്‍വീസുകളും ഈ കേന്ദ്രങ്ങള്‍ വഴി ഉപയോക്താക്കള്‍ക്ക് ചെയ്യാം. കൂടാതെ ഓണ്‍ റോഡ് അസിസ്റ്റിനായി മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജമായ ക്വിക്ക് റെസ്പോണ്‍ ടീമുമുണ്ട് മാരുതിക്ക്.
കാറുകളും ബൈക്കുകളുമടക്കം 780ലധികം വാഹനങ്ങളാണ് ഇതിനായി കമ്പനി ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 1.4 ലക്ഷം വാഹനങ്ങള്‍ക്കാണ് മാരുതിയുടെ ഓണ്‍റോഡ് റെസ്പോണ്‍സ് ടീം തുണയായത്.
വാഹനം ഷോറൂമില്‍ കൊടുക്കുന്ന നിമിഷം മുതലുള്ള മുഴുവന്‍ കാര്യങ്ങളും ഉപയോക്താക്കള്‍ക്ക് ഡിജിറ്റലായി അറിയാനാകും എന്നുള്ളതാണ് മാരുതി പുതുതായി അവതരിപ്പിച്ച മറ്റൊരു പുതുമ. ഇതിനായി വാഹനം വാങ്ങുന്ന സമയത്ത് തന്നെ കസ്റ്റമറുടെ മൊബൈലില്‍ മാരുതി സുസൂക്കി കെയര്‍ എന്ന ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതായുണ്ട്.
പിന്നീട് ഉപയോക്താവിന്‍റെ മൊബൈല്‍ നമ്പറുമായും ഈ ആപ്പിനെ ബന്ധിപ്പിക്കുന്നു. പിന്നീട് സര്‍വീസിനായി ഓരോ തവണയും വാഹനം ഷോറൂമിലേക്ക് പോകുമ്പോഴും സര്‍വീസിന്‍റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ ഉപഭോക്താവിന് നോട്ടിഫിക്കേഷനായി അറിയാം. ചുരുക്കത്തില്‍ വാഹനത്തിനൊപ്പം സര്‍വീസും സ്മാര്‍ട്ടായെന്ന് സാരം.
കേവലം സര്‍വീസ് മാത്രമല്ല, മറ്റു വാഹന ബ്രാന്‍റുകളില്‍ നിന്നും വ്യത്യസ്തമായി രാജ്യത്തിന്‍റെ ഏത് കോണിലും താരതമ്യേന കുറഞ്ഞ വിലയില്‍ പാര്‍ട്സുകള്‍ ലഭിക്കുമെന്നതും മാരുതിയുടെ മാത്രം പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ ലോകമൊട്ടാകെയുള്ള കമ്പനികള്‍ കോവിഡ് ഭീതിയില്‍ വറുതിയിലേക്ക് കൂപ്പുകുത്തിയപ്പോഴും ഇന്ത്യയില്‍ മാരുതിയെ അത് കാര്യമായി ബാധിച്ചില്ല.
11,49,219 കാറുകളാണ് കഴിഞ്ഞ വര്‍ഷം മാരുതി വിറ്റഴിച്ചത്. 4,23,642 കാറുകളാണ് രണ്ടാം സ്ഥാനത്തുള്ള ഹ്യൂണ്ടായി വിറ്റത്. 1,70,151 കാറുകൾ വിറ്റഴിച്ച ടാറ്റ മൂന്നാം സ്ഥാനത്തും 1,40,505 കാറുകൾ വിറ്റ കിയ നാലാമതും 1,36,953 കാറുകൾ വിറ്റ മഹീന്ദ്ര അഞ്ചാമതുമാണ്. വാഹന വില്‍പ്പനയിലും എതിരാളികളെക്കാള്‍ ഏറെ മുന്നിലാണ് മാരുതിയുടെ സ്ഥാനം. കാരണം ഇന്ത്യക്കാരുടെ വാഹന സങ്കല്‍പ്പങ്ങള്‍ക്കൊപ്പം വളര്‍ന്ന കമ്പനിയാണ് മാരുതി.
Adjust Story Font
16