Quantcast

325 യാത്രക്കാരുമായി പോയ എയർ യൂറോപ്പ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; 40 ലധികം പേർക്ക് പരിക്ക്

വിമാനം ബ്രസീലിൽ അടിയന്തരമായി ലാൻഡിങ് ചെയ്തു

MediaOne Logo

Web Desk

  • Published:

    2 July 2024 5:19 AM GMT

Air Europa flight , Madrid,strong turbulence,Air Europa,Air Europa turbulance,aero news,ആകാശച്ചുഴി,എയര്‍ യൂറോപ്പ,വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു
X

മാഡ്രിഡ്: വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാർക്ക് പരിക്കേൽക്കുകയായിരുന്നു. വിമാനം ബ്രസീലിൽ അടിയന്തരമായി ലാൻഡിങ് ചെയ്തതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. എയർ യൂറോപ്പ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് സ്പാനിഷ് എയർലൈൻ അറിയിച്ചു.വിമാനത്തിൽ 325 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.

പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റിയെന്ന് ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ നോർട്ടെ സ്റ്റേറ്റ് ഹെൽത്ത് സെക്രട്ടേറിയറ്റ് എഎഫ്പിയോട് പറഞ്ഞു. പലർക്കും നിസാരമായ പരിക്കുകളാണുള്ളത്. എന്നാൽ 11 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു. അപകടത്തിന്‍റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

മേയിൽ സിംഗപ്പൂർ എയർലൈൻസിന്റെ ബോയിംഗ് 777 വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെത്തുടർന്ന് ഒരു യാത്രക്കാരൻ മരിച്ചിരുന്നു. അപകടത്തെത്തുടർന്ന് ലണ്ടനിൽ നിന്നുള്ള വിമാനം ബാങ്കോക്കിൽ അടിയന്തരമായി ഇറക്കുകയും ചെയ്തു. അപകടത്തിൽ മറ്റ് നിരവധി യാത്രക്കാർക്കും ജീവനക്കാർക്കും തലയോട്ടി, തലച്ചോറ്, നട്ടെല്ല് എന്നിവയ്ക്ക് പരിക്കേറ്റിരുന്നു.

എന്താണ് ആകാശച്ചുഴി?

ഏവിയേഷൻ രംഗത്ത് സാധാരണമായി ഉപയോഗിക്കുന്ന പദമാണ് ടർബുലൻസ്‌. കാറ്റിന്റെ സമ്മര്‍ദത്തിലും , ചലനവേഗത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റം വിമാനത്തെ തള്ളുകയും , വലിക്കുകയും ചെയ്യും ഇതിനെ വിശേഷിപ്പിക്കുന്ന പദമാണ് ടർബുലൻസ് അഥവാ ആകാശച്ചുഴി. ചെറിയതോതിൽ വിമാനം കുലുങ്ങുന്നതു കൂടാതെ, ശക്തിയേറിയ രീതിയിൽ എടുത്തിട്ട് അടിക്കുന്നതു പോലെയും അനുഭവപ്പെടാം. അന്തരീക്ഷ വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ഇതിന് കാരണം. എയർപോക്കറ്റ് അല്ലെങ്കിൽ എയർഗട്ടർ അഥവാ ക്ലിയർ എയർ ടർബുലൻസ് (Clear-air turbulence എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്.

TAGS :

Next Story