Quantcast

പാരീസ്-മുംബൈ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാൻഡിംഗ്

294 യാത്രക്കാരും 12 ജീവനക്കാരും അടങ്ങുന്ന വിമാനത്തിനുള്ളിൽ നിന്നാണ് ബോംബ് സന്ദേശം അടങ്ങിയ കുറിപ്പ് കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Published:

    2 Jun 2024 12:45 PM GMT

പാരീസ്-മുംബൈ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാൻഡിംഗ്
X

മുംബൈ: പാരീസിൽ നിന്ന് പുറപ്പെട്ട വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി. 294 യാത്രക്കാരും 12 ജീവനക്കാരും അടങ്ങുന്ന വിമാനത്തിനുള്ളിൽ നിന്നാണ് ബോംബ് സന്ദേശം അടങ്ങിയ കുറിപ്പ് കണ്ടെത്തിയത്.

ജീവനക്കാരാണ് കുറിപ്പ് കണ്ടെത്തുന്നത്. യാത്രയ്ക്കിടെ ഛര്‍ദ്ദി ഉണ്ടായാല്‍ ഉപയോഗിക്കാനായി വെച്ചിരുന്ന പേപ്പര്‍ബാഗിന് മുകളിൽ എഴുതിയ നിലയിലാണ് ബോംബ് ഭീഷണി കാണപ്പെട്ടത്. പിന്നാലെ വിവരം മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം അധികൃതരെ അറിയിക്കുകയയിരുന്നു.

വിമാനം അടിയന്തിരമായി ലാൻഡ് ചെയ്യുന്നതിന് മുന്നോടിയായി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാൽ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണി വിസ്താര എയര്‍ലൈന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വിവരം ഉടന്‍ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചുവെന്നും സുരക്ഷാ ഏജന്‍സികളുമായി തങ്ങള്‍ പൂര്‍ണമായി സഹകരിച്ചുവെന്നും വിസ്താര വ്യക്തമാക്കി.

രണ്ട് ദിവസം മുമ്പാണ് ഇൻഡിഗോ വിമാനത്തിലും ബോംബ് ഭീഷണി ഉയർന്നത്. വാരണാസിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദശം ലഭിച്ചത്. വ്യാപകമായി പരിശോധിച്ചെങ്കിലും വ്യാജമാണെന്ന് തെളിഞ്ഞു. പരിശോധനയില്‍ ഒന്നും കണ്ടെത്താതിരുന്നതോടെ സുരക്ഷാ ഏജന്‍സികള്‍ വിമാനത്തിന് സര്‍വീസ് തുടരാനുള്ള അനുമതി നല്‍കുകയായിരുന്നു.

TAGS :

Next Story