കുതിച്ചുയരുന്ന വിമാനനിരക്ക്: കേന്ദ്രമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി
ആവശ്യമെങ്കിൽ ആഗസ്റ്റ് 15 മുതൽ സെപ്റ്റംബര്‍ 15 വരെ യു.എ.ഇയിൽനിന്ന് പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു
തിരുവനന്തപുരം: കേരളത്തിലേക്കുള്ള വിമാനനിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യവുമായി മുഖ്യമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.
ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ്. ആഘോഷങ്ങൾക്കായി നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും കനത്ത ആഘാതമാണ് ഈ വർധന. കുതിച്ചുയരുന്ന ഫ്ലൈറ്റ് നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകൾ മാറ്റിവെക്കുന്ന സാഹചര്യം വന്നിരിക്കുന്നു. അതിനാൽ, ഈ വിഷയത്തിലടിയന്തിരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ആവശ്യമെങ്കിൽ ആഗസ്റ്റ് 15 മുതൽ സെപ്റ്റംബര്‍ 15 വരെയുള്ള ഒരു മാസം യു.എ.ഇയിൽനിന്ന് പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
Summary: CM Pinarayi Vijayan has written to Union Aviation Minister Jyotiraditya Scindia seeking immediate intervention in the face of skyrocketing air fares to Kerala.
Adjust Story Font
16