ശംഖ് എയർ; ഇന്ത്യൻ വ്യോമയാന മേഖലയിലേക്ക് പുതിയൊരു എയർലൈൻ കൂടി
ഉത്തർപ്രദേശിൽ നിന്നും ആദ്യമായാണ് ഒരു വിമാനക്കമ്പനി വരുന്നത്. നോയിഡ, ലക്‌നൗ എന്നിവയായിരിക്കും പ്രധാന കേന്ദ്രങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും പുതിയ എയർലൈനായ ശംഖ് എയറിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. ഫ്‌ളൈറ്റ് ഓപറേറ്റ് ചെയ്യുന്നതിന് ഇനി ഡയരക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷന്റെ അനുമതി(ഡിജിസിഎ) കൂടി വേണം.
മൂന്ന് വര്‍ഷത്തേക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. വൈകാരെ ശംഖ് എയറിന് ഡിജിസിഎയുടെ അനുമതി ലഭിക്കുമെന്നാണ് വിവരം. ഉത്തർപ്രദേശിൽ നിന്നും ആദ്യമായാണ് ഒരു വിമാനക്കമ്പനി വരുന്നത്. നോയിഡ, ലക്‌നൗ എന്നിവയായിരിക്കും പ്രധാന കേന്ദ്രങ്ങൾ. ഇവിടെനിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ആവശ്യക്കാരേറെയുള്ളതും അതേസമയം നേരിട്ടുള്ള സര്‍വീസുകള്‍ കുറവുള്ള നഗരങ്ങളെയും ലക്ഷ്യമാക്കിയാകും പ്രവര്‍ത്തിക്കുക. വ്യവസായിയായ ശർവൻ കുമാർ വിശ്വകർമയാണ് ചെയർമാൻ. ബോയിങ് 737–800 എൻജി നാരോ ബോഡി വിമാനവുമായിട്ടാകും സർവീസ് തുടങ്ങുക.
Next Story
Adjust Story Font
16