Quantcast

എ.വിജയരാഘവനെതിരായ രമ്യാ ഹരിദാസിന്റെ പരാതിയില്‍ പൊലീസ് നിയമോപദേശം തേടി

നിയമോപദേശം ലഭിച്ചതിന് ശേഷമാകും ഇനി തുടര്‍നടപടികള്‍ സ്വീകരിക്കുക

MediaOne Logo

Web Desk

  • Published:

    6 April 2019 2:05 AM GMT

എ.വിജയരാഘവനെതിരായ രമ്യാ ഹരിദാസിന്റെ പരാതിയില്‍ പൊലീസ് നിയമോപദേശം തേടി
X

എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരായ രമ്യാ ഹരിദാസിന്റെ പരാതിയില്‍ പൊലീസ് നിയമോപദേശം തേടി . വിജയരാഘവനെതിരെ കേസെടുക്കണമോയെന്ന് വ്യക്തത വരുത്താനാണ് നിയമോപദേശം . പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥനായ തിരൂര്‍ ഡി.വൈ.എസ്.പി മലപ്പുറം എസ്.പിക്ക് സമര്‍പ്പിച്ചു.

പൊന്നാനിയില്‍ നടന്ന എല്‍.ഡി.എഫ് പൊതുയോഗത്തിലായിരുന്നു രമ്യാ ഹരിദാസിനെതിരായ എവിജയരാഘവന്റെ വിവാദ പരാമര്‍ശം . രമ്യയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നല്‍കിയ പരാതികള്‍ തുടരന്വേഷണത്തിനായി തിരൂര്‍ ഡി.വൈ.എ.സ്പി ബിജു ഭാസ്കറിന് കൈമാറി . രമ്യയുടെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും മൊഴി എടുത്തതിന് ശേഷമാണ് പ്രാഥമിക റിപ്പോര്‍ട്ട് മലപ്പുറം എസ്.പിക്ക് സമ‍ര്‍പ്പിച്ചത്.

വിജയരാഘവന്റെ പ്രസംഗത്തിന്റെ വീഡിയോയും പൊലീസ് പരിശോധിച്ചിരുന്നു . എന്നാല്‍ വിജയരാഘവനെതിരെ കേസെടുക്കണമോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലാത്തതിനാലാണ് മലപ്പുറം എസ്.പി പ്രതീഷ് കുമാര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ചതിന് ശേഷമാകും പൊലീസ് ഇനി തുടര്‍നടപടികള്‍ സ്വീകരിക്കുക . നിയമോപദേശത്തിന് ശേഷം വിശദമായ റിപ്പോര്‍ട്ട് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുളള തൃശൂര്‍ റേഞ്ച് ഐ.ജിക്ക് കൈമാറും.

ये भी पà¥�ें- രമ്യ ഹരിദാസിനെതിരായ വിവാദ പരാമര്‍ശം: വിജയരാഘവന് സി.പി.എം സെക്രട്ടേറിയറ്റില്‍ വിമര്‍ശനം

ये भी पà¥�ें- വിജയരാഘവന്‍റെ അശ്ലീല പരാമര്‍ശം: രമ്യ ഹരിദാസ് പരാതി നല്‍കി 

ये भी पà¥�ें- രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നു, ആ കുട്ടിയുടെ അവസ്ഥ എന്താകുമെന്ന് അറിയില്ല: അധിക്ഷേപവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍

TAGS :

Next Story