രൂപയുടെ മൂല്യത്തകർച്ച: കരുതൽ നാണ്യശേഖരം വിനിയോഗിക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്

കരുതൽ ശേഖരത്തിൽ നിന്നും അഞ്ചിൽ ഒരുഭാഗം ചെലവഴിക്കാൻ ആണ് കേന്ദ്ര ബാങ്കിന്റെ നീക്കം

Update: 2022-07-22 01:06 GMT
Advertising

ഡല്‍ഹി: രൂപയുടെ മൂല്യത്തകർച്ച തടയാൻ കരുതൽ നാണ്യശേഖരം വിനിയോഗിക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്. കരുതൽ ശേഖരത്തിൽ നിന്നും അഞ്ചിൽ ഒരുഭാഗം ചെലവഴിക്കാൻ ആണ് കേന്ദ്ര ബാങ്കിന്റെ നീക്കം. നിലവിൽ അഞ്ച് ലക്ഷത്തി എൺപതിനായിരം കോടി ഡോളറിന്‍റെ കരുതൽ നാണ്യശേഖരമാണ് റിസർവ് ബാങ്കിന്‍റെ പക്കലുള്ളത്.

ഈ വർഷം മാത്രം രൂപയുടെ മൂല്യത്തിൽ ഏഴ് ശതമാനം ഇടിവാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. മൂല്യത്തിൽ സർവകാല റെക്കോർഡ് ഇടിവ് നേരിട്ട രൂപയുടെ മൂല്യം ഉയർത്തുകയല്ല പകരം അസാധാരണ മൂല്യശോഷണത്തിൽ നിന്നും രൂപയെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് റിസർബാങ്ക് കരുതൽ നാണ്യ ശേഖരത്തിൽ നിന്നും അഞ്ചിൽ ഒരു ഭാഗം വിനിയോഗിക്കാൻ ആലോചിക്കുന്നത്. ആറു ലക്ഷത്തി നാൽപ്പത്തി രണ്ടായിരത്തി നാന്നൂറ്റി അമ്പത് കോടി ഡോളറായിരുന്ന കരുതൽ ശേഖരത്തിന്‍റെ മൂല്യം അഞ്ച് ലക്ഷത്തി എൺപതിനായിരം കോടി ഡോളറായി കുറഞ്ഞു.

രൂപയ്ക്ക് സംഭവിച്ച മൂല്യച്യുതിയുടെ ഫലമായി വന്ന നഷ്ടം 6000 കോടി ഡോളർ ആണ്. കേന്ദ്ര സർക്കാർ പിൻവലിച്ച ശേഷം കേന്ദ്ര ബാങ്കിന്‍റെ പക്കലുള്ള വിദേശനാണ്യ കരുതൽ ശേഖരമാണ് ഇത്. രൂപയെ രക്ഷിക്കാൻ 10000 കോടി ഡോളർ വരെ ചെലവഴിക്കാനും ആർബിഐ തയ്യാറാണ് എന്നാണ് പുറത്ത് വരുന്ന വിവരം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിനും അവശ്യ സാധനങ്ങൾക്കും വില വർധിച്ചതും രൂപയുടെ മൂല്യം ഇടിയാൻ കാരണമായിട്ടുണ്ട്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News