സ്മൃതി മന്ഥാനയുടെ അതിവേഗ അര്‍ധ സെഞ്ചുറി പ്രകടനം
18 പന്തുകളില്‍ നിന്നും കിവീസ് താരം സോഫി ഡിവൈനും അര്‍ധ സെഞ്ചുറി നേടിയിട്ടുണ്ട്. ഈ റെക്കോഡിനൊപ്പമാണ് മന്ഥാന എത്തിയത്. മന്ഥാന റെക്കോഡിനൊപ്പമെത്തിയ മത്സരത്തില്‍ എതിര്‍ ടീമില്‍ സോഫിയുമുണ്ടായിരുന്നു.
വനിതാ ക്രിക്കറ്റിലെ അതിവേഗ അര്‍ധ സെഞ്ചുറിയുടെ റെക്കോഡ് ഇന്ത്യയുടെ സ്മൃതി മന്ഥാനക്ക്. കെഐഎ സൂപ്പര്‍ലീഗ് മത്സരത്തിലാണ് മന്ഥന 18 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചുറി നേടിയത്. ഇംഗ്ലണ്ടിലെ പ്രീമിയര്‍ വനിതാ ആഭ്യന്തര ട്വന്റി 20 ടൂര്‍ണമെന്റില്‍ ലഫ്ബറോ ലെറ്റ്‌നിങിനെതിരെ വെസ്‌റ്റേണ്‍ സ്‌റ്റോമിനുവേണ്ടിയായിരുന്നു മന്ഥാനയുടെ പ്രകടനം.
മഴ മൂലം ആറ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിലായിരുന്നു മന്ഥാനയുടെ ബാറ്റിംങ് വെടിക്കെട്ട്. ബൗണ്ടറിയിലൂടെ ആദ്യ റണ്‍ കണ്ടെത്തിയ മന്ഥാനയുടെ ബാറ്റില്‍ നിന്നും ആകെ നാല് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും പിറന്നു. ഓവര്‍ എണ്ണിത്തീര്‍ന്നപ്പോള്‍ സ്മൃതി മന്ഥാനയുടെ(19 പന്തില്‍ 52*) മികവില്‍ വെസ്റ്റേണ്‍ സ്റ്റോം 2ന് 85 റണ്‍ നേടി. മറുപടിക്കിറങ്ങിയ ലഫ്ബറോ ലൈറ്റ്‌നിംങിന്റെ ഇന്നിംങ്‌സ് 67 റണ്‍സില്‍ തീര്‍ന്നു.
18 പന്തുകളില്‍ നിന്നും കിവീസ് താരം സോഫി ഡിവൈനും അര്‍ധ സെഞ്ചുറി നേടിയിട്ടുണ്ട്. ഈ റെക്കോഡിനൊപ്പമാണ് മന്ഥാന എത്തിയത്. 2015ല്‍ ഇന്ത്യക്കെതിരെയായിരുന്നു സോഫിയുടെ നേട്ടം. മന്ഥാന റെക്കോഡിനൊപ്പമെത്തിയ മത്സരത്തില്‍ എതിര്‍ ടീമില്‍ സോഫിയുമുണ്ടായിരുന്നു. 21 പന്തില്‍ 46 റണ്ണെടുത്തെങ്കിലും സോഫിക്ക് ടീമിനെ ജയിപ്പിക്കാനായില്ല.