ഏഷ്യാ കപ്പ്; ജയിച്ചു കയറി പാകിസ്ഥാന്‍, ഹൃദയം കീഴടക്കി അഫ്ഗാന്‍

മികച്ച കളി പുറത്തെടുത്തിട്ടും അവസാന നിമിഷം കൈവിട്ട വജയം അഫ്ഗാന്‍ ക്യാമ്പിനെ ദുഖത്തിലാഴ്ത്തുകയായിരുന്നു

Update: 2018-09-22 07:25 GMT
ഏഷ്യാ കപ്പ്; ജയിച്ചു കയറി പാകിസ്ഥാന്‍, ഹൃദയം കീഴടക്കി അഫ്ഗാന്‍
AddThis Website Tools
Advertising

അവസാന ഓവര്‍ വരെ ആവേശമുറ്റി നിന്ന മത്സരത്തില്‍ പുതുമുഖങ്ങളായ അഫ്ഗാനിസ്ഥാനെ പാകിസ്ഥാന്‍ പരാജയപ്പെടുത്തിയപ്പോള്‍, ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരം ആവേശത്തോടൊപ്പം ഹൃദയഭേതകവുമായി.

അന്താരാഷ്ട്ര ക്രിക്കറ്റിലെ പഴമക്കാരായ പാകിസ്ഥാനെ അവസാന നിമിഷം വരെ വെള്ളം കുടിപ്പിച്ച ശേഷമാണ് അഫ്ഗാന്‍ വീണത്.

മികച്ച കളി പുറത്തെടുത്തിട്ടും അവസാന നിമിഷം കൈവിട്ട വിജയം അഫ്ഗാന്‍ ക്യാമ്പിനെ ദുഖത്തിലാഴ്ത്തി. അഫ്ഗാന്റെ ദുഖത്തില്‍ സമാശ്വാസിപ്പിക്കാന്‍ ശുഐബ് മാലിക്ക് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയപ്പോള്‍ ഗാലറിയൊന്നാകെ ഹര്‍ഷാരവങ്ങളോടെ അതിനെ വരവേറ്റു.

അഫ്ഗാനിസ്ഥാന്റെ യുവ സൂപ്പര്‍ താരം റാഷിദ് ഖാന്‍ മത്സരശേഷം ഗ്രൗണ്ടില്‍ വിതുമ്പിയപ്പോള്‍ പാക് താരം ശുഐബ് മാലിക് വന്ന് ഖാനെ സമാശ്വസിപ്പിക്കുകയായിരുന്നു. നേരത്തെ തന്റെ ഇരുപതാം പിറന്നാളിന്റെ അന്ന് ബംഗ്ലാദേശിനെതിരെ വെടിക്കെട്ട് പ്രകടനത്തോടെ അര്‍ദ്ധശതകം നേടിയ റാഷിദ് കളിയില്‍ മാന്‍ ഓഫ് ദ മാച്ച് ആയിരുന്നു.

അഫ്ഗാന്റെ 258 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന്‍ അവസാന മൂന്ന് പന്തും മൂന്നു വിക്കറ്റും ബാക്കിയിരിക്കെ ജയിച്ച് കയറുകയായിരുന്നു. പാകിസ്ഥാനു വേണ്ടി ശുഐബ് മാലിക്ക് 51 റണ്‍സ് നേടി.

Tags:    

Similar News