അമിതാബ് ബച്ചന്‍ മികച്ച നടന്‍; കങ്കണ മികച്ച നടി, ബാഹുബലി മികച്ച ചിത്രം

Update: 2018-04-23 16:31 GMT
Editor : admin
അമിതാബ് ബച്ചന്‍ മികച്ച നടന്‍; കങ്കണ മികച്ച നടി, ബാഹുബലി മികച്ച ചിത്രം
Advertising

അമിതാബ് ബച്ചന്‍ മികച്ച നടന്‍; കങ്കണ മികച്ച നടി, ബാഹുബലി മികച്ച ചിത്രം

തെലുങ്കുചിത്രമായ ബാഹുബലി മികച്ച സിനിമയായി തെരഞ്ഞടുക്കപ്പെട്ടു. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാബ് ബച്ചനാണ് മികച്ച നടന്‍. പിക്കുവിലെ അഭിനയത്തിനാണ് അമിതാബ് ബച്ചനെ തേടി ഇത്തവണ ദേശീയ അവാര്‍ഡ് വന്നിരിക്കുന്നത്. താനു വെഡ് മനു റിട്ടേണ്‍സിലെ അഭിനയത്തിന് കങ്കണ റാവത്ത് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ബാജിറാവു മസ്താനിയുടെ സംവിധാനത്തിന് സഞ്ജയ് ലീല ബന്‍സാനിയാണ് മികച്ച സംവിധായകന്‍.

ജയസൂര്യക്ക് ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചു. സു സു സുധി വാല്‍മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അവാര്‍ഡ്. മികച്ച സംഗീത സംവിധായന്‍ എം. ജയചന്ദ്രനാണ്. എന്ന് നിന്റെ മൊയ്തീനിലെ 'കാത്തിരുന്നു കാത്തിരുന്നു...' എന്ന ഗാനത്തിലാണ് പുരസ്കാരം. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം വി.കെ പ്രകാശ് സംവിധാനം ചെയ്ത നിര്‍ണായകമാണ്.

ഇത് മൂന്നാം തവണയാണ് കങ്കണക്ക് ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. കഴിഞ്ഞ വര്ഷം ക്യൂന് എന്ന സിനിമക്ക് ലഭിച്ചുവെങ്കില് 2007 ല് മധുര് ഭണ്ഢാക്കറുടെ ഫാഷനിലൂടെ കങ്കണക്ക് ലഭിക്കുകയുണ്ടായി.

മികച്ച സിനിമ സൌഹൃദ സംസ്ഥാനമായി ഗുജറാത്തിനെ തെരഞ്ഞെടുത്തു. ഇത്തവണ ആദ്യമായാണ് മികച്ച ചലച്ചിത്ര സൌഹൃദ സംസ്ഥാനത്തിന് പുരസ്കാരം നല്‍കുന്നത്.

മികച്ച മലയാള ചിത്രം പത്തേമാരിയാണ്. പ്രൊഫസര്‍ ആലിയാര്‍ക്ക് മികച്ച ശബ്ദവിവരണത്തിനുള്ള പുരസ്കാരമുണ്ട്. ഗുരു ചേമഞ്ചേരി അരങ്ങിലെ നിത്യ വിസ്മയം എന്ന ചിത്രത്തിലെ വിവരണത്തിനാണ് പുരസ്കാരം. നീലന്‍ സംവിധാനം ചെയ്ത അമ്മ എന്ന ഡോക്യമെന്ററി ജൂറിയുടെ പ്രത്യേക പരാമര്‍ശമുണ്ട്. മികച്ച സംസ്കൃത സിനിമ വിനോദ് മങ്കരയുടെ പ്രിയമാനസം തെരഞ്ഞെടുത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News