മാഞ്ഞുപോയ മഞ്ഞള്‍ പ്രസാദം

Update: 2018-05-01 11:55 GMT
Editor : Jaisy
മാഞ്ഞുപോയ മഞ്ഞള്‍ പ്രസാദം
മാഞ്ഞുപോയ മഞ്ഞള്‍ പ്രസാദം
AddThis Website Tools
Advertising

മോനിഷ മറഞ്ഞിട്ട് ഇന്നേക്ക് 25 വര്‍ഷം

മലയാളത്തിന്റെ പ്രിയനടി മോനിഷ മറഞ്ഞിട്ട് ഇന്നേക്ക് 25 വര്‍ഷം. അരങ്ങേറ്റ ചിത്രമായ നഖക്ഷതങ്ങളിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ച മോനിഷ നല്ലൊരു നര്‍ത്തകി കൂടിയായിരുന്നു. കാല്‍ നൂറ്റാണ്ട് മുന്‍പ് ചേര്‍ത്തലയില്‍ വെച്ച് നടന്ന വാഹനാപകടത്തില്‍ മലയാളത്തിന്റെ പ്രിയ നടി ഓര്‍മയായത്.

മഞ്ഞള്‍പ്രസാദം നെറ്റിയില്‍ ചാര്‍ത്തി, നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി വെള്ളിത്തിരയിലെത്തിയ ഒന്‍പതാം ക്ലാസുകാരി, എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ നഖക്ഷതങ്ങളിലെ ഗൌരിയെ കണ്ട മാത്രെ പ്രേക്ഷകര്‍ കൂടെ കൂട്ടി. ആദ്യ ചിത്രത്തിലെ അഭിനയത്തിന് ദേശീയാംഗീകാരം.

Full View

പിന്നീട് പെരുന്തച്ചന്‍, ചമ്പക്കുളം തച്ചന്‍, കുടുംബ സമേതം, കനകാംബരങ്ങള്‍ തുടങ്ങി കൈനിറയെ ചിത്രങ്ങള്‍. മോനിഷയിലെ നര്‍ത്തകിക്ക് ലഭിച്ച മികച്ച അംഗീകാരമായി കമലദളത്തിലെ മാളവിക നങ്ങ്യാര്‍. മലയാളിയുടെ കാമുകിയും അനുജത്തിയും മകളുമായി തിളങ്ങിയ മോനിഷയെ തേടി തമിഴില്‍ നിന്നും കന്നടയില്‍ നിന്നും അവസരങ്ങളെത്തി.

നൃത്ത വേദിയിലും സജീവമായിരുന്നു മോനിഷ. ചെപ്പടി വിദ്യയില്‍ അഭിനയിച്ചു കൊണ്ടിരിക്കെ നൃത്ത പരിശീലനത്തിനായി ബംഗളൂരുവിലേക്ക് പോകവെ ചേര്‍ത്തലയില്‍ വെച്ചുണ്ടായ അപകടത്തില്‍ ആ മഞ്ഞള്‍പ്രസാദം മാഞ്ഞു. പക്ഷേ 6 വര്‍ഷത്തിനിടെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ മോനിഷ ഇന്നും ജീവിക്കുന്നു.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News