നിവേദിതയുടെ ചിത്രങ്ങള്‍ക്ക് ചില പ്രത്യേകതകളുണ്ട്...
ഫൈന്‍ ആര്‍ട്സ് ഫോട്ടോഗ്രഫി ഒന്നിക്കുന്ന പ്രൈം പാരബ്ള്‍സ് എന്ന പ്രദര്‍ശനം നടത്തി ശ്രദ്ധേയയാവുകയാണ് ഒരു കോഴിക്കോട്ടുകാരി.
ഫൈന്‍ ആര്‍ട്സ് ഫോട്ടോഗ്രഫി ഒന്നിക്കുന്ന പ്രൈം പാരബ്ള്‍സ് എന്ന പ്രദര്‍ശനം നടത്തി ശ്രദ്ധേയയാവുകയാണ് ഒരു കോഴിക്കോട്ടുകാരി. പലര്‍ക്കും അന്യമായ ഈ മേഖലയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയാണ് നിവേദിത എന്ന കലാകാരി.
കാഴ്ചക്കാരന് ആസ്വാദനത്തിന്റെയും ഫോട്ടോഗ്രാഫര്‍ക്ക് ക്രിയാത്മകതയുടെയും തലം ഒരുപോലെ അനുവദിക്കുന്ന സ്വതന്ത്ര ഇടം. ഇതാണ് ഫൈന്‍ ആര്‍ട്സ് ഫോട്ടോഗ്രഫി. കോഴിക്കോട് എസ്‍കെ പൊറ്റക്കാട് ഹാളിലാണ് ഫൈന്‍ ആര്‍ട്സ് ഫോട്ടോഗ്രഫിയെയെല്ലാം ഒന്നിപ്പിച്ച പ്രൈം പാരബ്ള്‍സ് എന്ന് പേരിട്ട പ്രദര്‍ശനം സംഘടിപ്പിച്ചത്. ഇന്ത്യയിലെയും ലോകത്തിലെയും വംശീയമായ വസ്ത്രധാരണരീതികളെ സംയോജിപ്പിച്ചു കൊണ്ടുള്ള ചിത്രങ്ങളായിരുന്നു പ്രൈം പാരബ്ള്‍സിലെ ആകര്‍ഷണം. ഇവയ്ക്കെല്ലാം നിദാനമായതാവട്ടെ നിവേദിത സ്വയം വരച്ച ചിത്രങ്ങളും. രാജ്യാന്തരതലത്തില്‍ പ്രശസ്തമായ ഫൈന്‍ ആര്‍ട്സ് ഫോട്ടോഗ്രഫിയുടെ സാധ്യത കൂടി പ്രദര്‍ശനത്തിലൂടെ പരിചയപ്പെടുത്തുകയാണ് ഈ കലാകാരി. കോഴിക്കോട് ഗവണ്‍മെന്റ് കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയും നര്‍ത്തകിയുമായ മീനാക്ഷിയാണ് ഫോട്ടോകള്‍ക്ക് മോഡലായത്. ബറോഡയില്‍ വിഷ്വല്‍ ആര്‍ട്സില്‍ ബിരുദമെടുത്ത നിവേദിത ഫോട്ടോഗ്രഫിയും പഠിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.