എണ്‍പതുകളിലെ നാല് സുന്ദരിമാര്‍ ഒന്നിക്കുന്നു, ഒരു ചിത്രത്തിനായി..

Update: 2018-05-21 07:30 GMT
Editor : Jaisy
എണ്‍പതുകളിലെ നാല് സുന്ദരിമാര്‍ ഒന്നിക്കുന്നു, ഒരു ചിത്രത്തിനായി..
എണ്‍പതുകളിലെ നാല് സുന്ദരിമാര്‍ ഒന്നിക്കുന്നു, ഒരു ചിത്രത്തിനായി..
AddThis Website Tools
Advertising

ജെയിംസ് വസന്തന്‍ ഒരുക്കുന്ന ചിത്രത്തിലാണ് ഇവര്‍ നായികമാരാകുന്നത്

ഉര്‍വ്വശി, ഖുശ്ബു, സുഹാസിനി,രാധിക...എണ്‍പതുകളിലെ വസന്തമായിരുന്ന നാല് നായികമാര്‍..മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഒരു പോലെ തിരക്കേറിയവര്‍.. അവര്‍ ഒന്നിക്കുകയാണ് ഒരു ചിത്രത്തിനായി. പതിവ് പോലെ അമ്മ വേഷമോ ചേച്ചി വേഷമോ അല്ല അവരെ തേടിയെത്തിയിരിക്കുന്നത്. വീണ്ടും നായികമാരാകാനുള്ള അവസരമാണ് ഈ സുന്ദരിമാരെ തേടിയെത്തിയിരിക്കുന്നത്. പ്രശസ്ത തമിഴ് ടെലിവിഷന്‍ അവതാരകനും സംവിധായകനും സംഗീത സംവിധായകനുമായ ജെയിംസ് വസന്തന്‍ ഒരുക്കുന്ന ചിത്രത്തിലാണ് ഇവര്‍ നായികമാരാകുന്നത്.

ഇനിയും പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത ആഴ്ച ആരംഭിക്കും. ഓസ്ട്രേലിയ ആയിരിക്കും പ്രധാന ലൊക്കേഷന്‍യ സ്ത്രീകളുടെ സൌഹൃദമായിരിക്കും സിനിമയുടെ പ്രമേയം. വാനവില്‍ വാഴ്കൈ എന്ന ചിത്രത്തിന് ശേഷം ജെയിംസ് ഒരുക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. ചിത്രത്തിന്റെ പേര്, മറ്റ് വിവരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പ്രഖ്യാപനം ഉടനുണ്ടാകും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News