കര്‍ണ്ണന്‍ അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍ ആര്‍ എസ് വിമല്‍

Update: 2018-06-02 08:15 GMT
കര്‍ണ്ണന്‍ അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍ ആര്‍ എസ് വിമല്‍
കര്‍ണ്ണന്‍ അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍ ആര്‍ എസ് വിമല്‍
AddThis Website Tools
Advertising

മലയാള സിനിമയായി മാത്രം കര്‍ണ്ണനെ കാണേണ്ടതില്ലെന്നാണ് വിമലിന്റെ പക്ഷം

തന്റെ രണ്ടാമത്തെ ചിത്രമായ കര്‍ണ്ണന്‍ അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍ ആര്‍ എസ് വിമല്‍. നാലുഭാഷകളിലാണ് ചിത്രം നിർമിക്കുന്നത്. രാജ്യം ചര്‍ച്ച ചെയ്യുന്ന ചിത്രമായിരിക്കും കര്‍ണനെന്നും വിമല്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ നടപടികള്‍ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.

എന്ന് നിന്റെ മൊയ്തീന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ആര്‍.എസ് വിമല്‍ കൂട്ടുകെട്ടില്‍ ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് കര്‍ണന്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ നിർമിക്കുന്ന ചിത്രത്തെ ബിഗ് ബജറ്റ് സിനിമ എന്നാണ് വിശേഷിപ്പിക്കുന്നത്.

മലയാള സിനിമയായി മാത്രം കര്‍ണ്ണനെ കാണേണ്ടതില്ലെന്നാണ് വിമലിന്റെ പക്ഷം. മൊയ്ദീനും കര്‍ണനും തമ്മില്‍ സാദൃശ്യങ്ങളേറെയുണ്ടെന്ന് വിമല്‍. കര്‍ണനെയും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് വിമല്‍. ത്രീഡി ആനിമേഷന്‍ ഫിലിമിന്റെ ജോലികളും പ്രീ പ്രൊഡക്ഷന്‍ നടപടികളും ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.

Tags:    

Similar News