ഡബ്ള്യൂ.സി.സി അംഗങ്ങളെ അമ്മ ചര്‍ച്ചക്ക് വിളിച്ചു; ആഗസ്ത് 7ന് യോഗം
നടന്‍ ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തെ ചോദ്യം ചെയ്ത് നടിമാരായ പാർവ്വതി, രേവതി, പത്മപ്രിയ എന്നിവർ സംഘടനാ ഭാരവാഹികള്‍ക്ക് കത്ത് നല്‍കിയിരുന്നു
അമ്മ സംഘടനയിലെയും വുമന്‍ ഇൻ സിനിമ കളക്ടീവിലെയും അംഗ ങ്ങളായ നടിമാരെ അമ്മ ഭാരവാഹികള്‍ ചർച്ചക്ക് വിളിച്ചു. ആഗസ്ത് ഏഴിന് കൊച്ചിയില്‍ വെച്ച് ചർച്ച നടത്താമെന്നാണ് നടിമ്മാരെ സംഘടന അറിയിച്ചിരിക്കുന്നത്. ഡബ്ള്യൂ.സി.സി ഉന്നയിച്ച വിഷയങ്ങള്‍ യോഗത്തില്‍ ചർച്ചയാകും.
കഴിഞ്ഞ മാസം 24ന് ചേർന്ന അമ്മ ജനറല്‍ ബോഡിയില്‍ പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തെ ചോദ്യം ചെയ്ത് നടിമാരായ പാർവ്വതി, രേവതി, പത്മപ്രിയ എന്നിവർ സംഘടനാ ഭാരവാഹികള്‍ക്ക് കത്ത് നല്‍കിയിരുന്നു. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. കത്ത് നല്‍കിയ മൂന്ന് നടിമ്മാരെയാണ് സംഘട ഇപ്പോള്‍ ചർച്ചക്ക് വിളിച്ചിരിക്കുന്നത്. മൂന്ന് പേരുടെയും സൌകര്യാർത്ഥം ഈ മാസം 14ന് ചർച്ച നടത്തണമെന്നായിരുന്നു ആവശ്യമെങ്കിലും അടുത്ത മാസമാണ് സമയം നിശ്ചയിച്ചത്. വിദേശത്ത് ഷൂട്ടിംഗിനായി പോകുന്ന പാർവ്വതി ചർച്ചയില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.
അതിനാല്‍ രേവതിയും പാർവ്വതിയും യോഗത്തില്‍ പങ്കെടുക്കും. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായി ജയിലിലായ സാഹചര്യത്തിലായിരുന്നു നടന്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയത്. കേസില്‍ വിധി വരും മുന്‍പ് ദിലീപിനെ തിരിച്ചെുത്തതില്‍ പ്രതിഷേധിച്ച് അക്രമിക്കപ്പെട്ട നടിയുള്‍പ്പടെ നാല് പേർ രാജി വെച്ചിരുന്നു. സംഘടനയുടെ നടപടിയെ ചോദ്യം ചെയ്ത് നല്‍കിയ കത്തില്‍ മറുപടി നല്‍കാതിരുന്നതില്‍ വലിയ വിമർശം ഭാരവാഹികള്‍ കേള്‍ക്കേണ്ടി വന്നിരുന്നു.