ആനക്കള്ളനിലെ അടിപൊളി ഗാനം കാണാം
മധു ബാലകൃഷ്ണനും അഫ്‌സലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Update: 2018-10-30 07:38 GMT
ബിജു മേനോന്‍ നായകനാകുന്ന ആനക്കള്ളനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് നാദിര്‍ഷയാണ്. മധു ബാലകൃഷ്ണനും അഫ്‌സലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സപ്തതരംഗ് സിനിമയാണ് നിര്‍മ്മാണം. സുരേഷ് ദിവാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്. സിദ്ധിഖ്, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, കനിഹ, ഷംന കാസിം എന്നിങ്ങനെ വന്‍ താരനിര തന്നെ ആനകള്ളനില്‍ അണിനിരക്കുന്നുണ്ട്. ഹരിനാരായണന്‍, രാജീവ് ആലുങ്കല്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത് നാദിര്‍ഷയാണ്.