ബിജു മേനോനും സംവൃതയും ചോദിക്കുന്നു’സത്യം പറഞ്ഞാ വിശ്വസിക്കുവോ’
ഒരു വടക്കൻ സെൽഫിക്ക് ശേഷം പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Update: 2018-12-07 04:33 GMT


മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനിൽ തിരിച്ചെത്തുന്നുവെന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ബിജുമോനോന്റെ നായികയായാണ് സംവൃതയുടെ രണ്ടാം വരവ്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു.’സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്നാണ് ചിത്രത്തിന്റെ പേര്.

സംവൃത സുനില്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്ത പുറത്തുവന്നെങ്കിലും ചിത്രത്തിന്റെ പേര് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. ജി.പ്രിജിത്താണ് ചിത്രത്തിന്റെ സംവിധാനം. ഒരു വടക്കൻ സെൽഫിക്ക് ശേഷം പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഉര്‍വ്വശി തയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് നിര്‍മ്മാണം.
Posted by Prajith Gopinath on Wednesday, December 5, 2018