ഉള്ളിൽ കൊള്ളുന്ന പ്രകടനം, ഇത് ഉർവശിയുടെയും പാർവതിയുടെയും 'ഉള്ളൊഴുക്ക്'; പ്രീമിയർ ഷോയ്ക്ക് മികച്ച പ്രതികരണം

ഉർവശി - പാർവതി ചിത്രം ഉള്ളൊഴുക്ക് ജൂൺ 21-ന് തീയറ്ററുകളിലെത്തും

Update: 2024-06-20 15:54 GMT
Advertising

കൊച്ചി: ക്രിസ്റ്റോ ടോമിയുടെ ഉർവശി - പാർവതി ചിത്രം 'ഉള്ളൊഴുക്കി'ന്റെ സെലിബ്രിറ്റി പ്രിവ്യൂ ഷോയ്ക്ക് മികച്ച് പ്രതികരണം. കൊച്ചി ഫോറം മാൾ പി.വി.ആറിൽ വച്ചു നടന്ന പ്രിവ്യുയിൽ  നിരവധി താരങ്ങൾ പങ്കെടുത്തു. 'കുട്ടനാടൻ ജീവിതം അനുഭവവേദ്യമാക്കുന്ന നല്ലൊരു ചിത്രം' എന്ന് സംവിധായകൻ ബ്ലെസ്സി അഭിപ്രായപ്പെട്ടു. 'അതിഗംഭീരമായ, ഒരു മസ്റ്റ് വാച്ച് ചിത്രമാണ് ഉള്ളൊഴുക്ക്' എന്നാണ് ഭ്രമയുഗത്തിന്റെ സംവിധായകൻ രാഹുൽ സദാശിവൻ അഭിപ്രായപ്പെട്ടത്. 'ചിത്രം വളരെയേറെ ഇഷ്ടപ്പെട്ടു. ഉള്ളിൽ കൊള്ളുന്ന വിധത്തിലുള്ള പ്രകടനങ്ങളായിരുന്നു ചിത്രത്തിലേത്' എന്ന് പ്രശസ്ത അഭിനേത്രി നിഖില വിമൽ അഭിപ്രായപ്പെട്ടു. 'ഭയങ്കര രസമുള്ള ഫാമിലി ഡ്രാമയാണ്, ഇത്തരത്തിൽ കഥകൾ ആലോചിക്കാൻ ക്രിസ്റ്റോ ടോമിയ്‌ക്കേ പറ്റൂ' എന്ന് അഭിനേതാവ് ജോജു അഭിപ്രായപ്പെട്ടു. പ്രിവ്യൂ കാണാനെത്തിയ മറ്റു താരങ്ങൾക്കും സമാനമായ അഭിപ്രായങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഉള്ളൊഴുക്ക് നാളെ ജൂൺ 21-ന് തീയറ്ററുകളിലെത്തും.

അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ഉർവശി, പാർവതി എന്നിവരെക്കൂടാതെ അലൻസിയർ, പ്രശാന്ത് മുരളി, അർജുൻ രാധാകൃഷ്ണൻ, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തിൽ മറ്റുവേഷങ്ങളിൽ എത്തുന്നുണ്ട്. റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേർന്ന് ആർ.എസ്.വി.പിയുടെയും മക്ഗഫിൻ പിക്‌ചേഴ്‌സിന്റെയും ബാനറുകളിൽ നിർമ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിർമ്മാണം നിർവഹിക്കുന്നത് റെവറി എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ സഞ്ജീവ് കുമാർ നായരാണ്.

അസോസിയേറ്റ് പ്രൊഡ്യൂസർ: പാഷാൻ ജൽ, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്‌സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്‌സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, വിഎഫ്എക്‌സ്: ഐഡെന്റ് വിഎഫ്എക്‌സ് ലാബ്‌സ്, വിഎഫ്എക്‌സ് സൂപ്പർവൈസേഴ്‌സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്‌റേയ്‌സ് മീഡിയ വർക്ക്‌സ് കൊച്ചി, വിഷ്വൽ പ്രൊമോഷൻസ്: അപ്പു എൻ ഭട്ടതിരി, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News