ഞങ്ങളുടെ മകള്‍ കല്‍ക്കി; പെണ്‍കുഞ്ഞിനെ ദത്തെടുത്ത് നടി അഭിരാമി

എല്ലാവരുടെയും പ്രാർഥനകളും അനുഗ്രങ്ങളും തങ്ങൾക്കുണ്ടാകണമെന്നും അഭിരാമി പറയുന്നു

Update: 2023-05-15 08:09 GMT
Editor : Jaisy Thomas | By : Web Desk
Abhirami with family

അഭിരാമിയും കുടുംബവും

AddThis Website Tools
Advertising

മാതൃദിനത്തില്‍ പെണ്‍കുഞ്ഞിനെ ദത്തെടുത്ത സന്തോഷവാര്‍ത്ത ആരാധകരോട് പങ്കുവച്ച് നടി അഭിരാമി. താനും ഭര്‍ത്താവ് രാഹുലും ഒരു പെൺകുഞ്ഞിനെ ദത്തെടുത്തിട്ട് ഒരു വർഷമായെന്നും കൽക്കിയെന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നതെന്നും താരം അറിയിച്ചു. എല്ലാവരുടെയും പ്രാർഥനകളും അനുഗ്രങ്ങളും തങ്ങൾക്കുണ്ടാകണമെന്നും അഭിരാമി പറയുന്നു.



‘‘പ്രിയ സുഹൃത്തുക്കളെ, എല്ലാ അമ്മമാർക്കും എന്‍റെ മാതൃദിന ആശംസകൾ. ഞാനും എന്റെ ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. കഴിഞ്ഞ വർഷമാണ് ഞങ്ങൾ ഞങ്ങളുടെ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു. ഇന്ന് ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണ്. ഞങ്ങൾ ഈ പുതിയ കടമയിലേക്ക് കടക്കുമ്പോൾ നിങ്ങളുടെയെല്ലാം അനുഗ്രഹാശിംസുകൾ ഞങ്ങൾക്കും കുടുംബത്തിനും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.’’– അഭിരാമി കുറിച്ചു.

2009ലായിരുന്നു ഹെൽത്ത് കെയർ ബിസിനസ്സ് കൺസൾട്ടന്റായ രാഹുൽ പവനനുമായുള്ള അഭിരാമിയുടെ വിവാഹം. നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.



തിരുവനന്തപുരം സ്വദേശിയായ അഭിരാമി ബാലതാരമായിട്ടാണ് സിനിമയിലെത്തിയത്. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തിലൂടെ നായികയായി. പിന്നീട് മോഹന്‍ലാല്‍,കമല്‍ഹാസന്‍, സുരേഷ് ഗോപി,മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങളുടെ നായികയായി. മലയാളം കൂടാതെ തമിഴ്, കന്നഡ,തെലുങ്ക് ഭാഷകളിലും സജീവമായിരുന്നു. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗരുഡൻ’ ആണ് അഭിരാമിയുടെ പുതിയ ചിത്രം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News