'മലയാളത്തിൽ നിന്നും മനപൂർവം മാറി നിന്നതായിരുന്നു, നല്ല കഥാപാത്രങ്ങള്‍ക്കായി കുറച്ചു സമയം കാത്തിരിക്കാമെന്ന് തോന്നി'; സനുഷ
ജലധാര പമ്പ് സെറ്റ് സിൻസ് 1962 ലൂടെയാണ് സനുഷ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്.
കൊച്ചി: ഉർവശിയുടെ എഴുന്നൂറാം ചിത്രം 'ജലധാര പമ്പ് സെറ്റ് സിൻസ് 1962' ലൂടെയാണ് നടി സനുഷ വീണ്ടും മലയാളത്തിലേക്കു എത്തുന്നത്. താന്‍ മലയാള സിനിമയില്‍ നിന്നും മനപൂര്‍വം ഇടവേള എടുത്തതാണെന്നും നല്ല കഥാപാത്രങ്ങള്‍ക്കായി കുറച്ചുസമയം കാത്തിരിക്കാമെന്നു തോന്നിയെന്നും പരയുകയാണ് സനുഷ. മാറിനിന്നപ്പോൾ മലയാള സിനിമയെ മിസ് ചെയ്തിരുന്നെന്നും താരം പറഞ്ഞു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സനുഷ.
മലയാളത്തിൽ നിന്നു മാത്രമേ ഇടവേള എടുത്തിരുന്നുള്ളൂ. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിൽ സജീവമായിരുന്നു. മലയാളത്തില്‍ നിന്നും മനപൂര്‍വം ഇടവേള എടുത്തതാണ്. നല്ല കഥാപാത്രങ്ങള്‍ കിട്ടാൻ കുറച്ചു സമയം കാത്തിരിക്കാമെന്നു തോന്നി. എന്നാൽ മലയാളത്തെ വളരെയധികം മിസ് ചെയ്ത സമയം കൂടിയായിരുന്നു അത്. ഇപ്പോൾ മലയാളത്തില്‍ മൂന്നു സിനിമകൾ ചെയ്തിട്ടുണ്ട്. അതില്‍ രണ്ട് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനും നടന്നുകൊണ്ടിരിക്കുകയാണെന്നു സനുഷ പറഞ്ഞു.
അഭിമുഖത്തില്‍ ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962 എന്ന ചിത്രത്തെ കുറിച്ചും താരം സംസാരിച്ചു. ഉര്‍വശിയുടെ മകളായിട്ടാണ് താൻ ചിത്രത്തിലെത്തുന്നത് ഉര്‍വ്വശി ചേച്ചിയുടെ കൂടെ അഭിനയിക്കുകയെന്നത് തന്റെ വലിയ സ്വപ്നമായിരുന്നുവെന്നും സനുഷ കൂട്ടിചേർത്തു.
'കഥയും കഥാപാത്രവും മാത്രമല്ല ‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962′ എന്ന ചിത്രം തെരഞ്ഞെടുക്കാൻ കാരണം. ആ ടീമും ഈ സിനിമ തെരഞ്ഞൈടുക്കാന്‍ പ്രധാന കാരണമാണ്. എന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ചിപ്പി. മാത്രമല്ല ഉര്‍വശി ചേച്ചിയുടെ കൂടെ അഭിനയിക്കുകയെന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. ചേച്ചിയുടെ അഭിനയം കണ്ട് ഞാന്‍ ഒരുപാട് തവണ അത്ഭുതപ്പെട്ടിട്ടുണ്ട്. മാത്രമല്ല കുറെ കാര്യങ്ങള്‍ അവരിൽ നിന്നു പഠിക്കാനായി. അതുപോലെ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സിംപ്ലസ്റ്റ് ആയ നടനാണ് ഇന്ദ്രന്‍സ് ചേട്ടന്‍. പാലക്കാട് ഷൂട്ടിങ് കാണാന്‍ വന്നവരുമായി ഇന്ദ്രന്‍സ് ചേട്ടൻ പെട്ടെന്നു അടുത്തു. അവരിൽ ഓരാളായി മാറി. അദ്ദേഹം കഥാപാത്രമാകുന്നതും അങ്ങനെത്തന്നെയാണ്.’ സനുഷ പറഞ്ഞു.