ജോഷി- ജോജു ജോർജ് ചിത്രം; 'ആന്റണി'യിലെ ആദ്യ ഗാനമെത്തി
ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തും.
'പൊറിഞ്ചു മറിയം ജോസ്'നു ശേഷം, ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവർക്കൊപ്പം കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവരെ അണിനിരത്തി ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി' എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി. 'ചെല്ലക്കുരുവിക്ക്' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ജേക്സ് ബിജോയ് ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലനാണ്. ജ്യോതിഷ് ടി.കാസിയുടേതാണ് വരികൾ. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.
ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. രാജേഷ് വർമ്മയാണ് രചന നിർവഹിച്ചിരിക്കുന്നത്. രണദിവെയാണ് ഛായാഗ്രഹണം. ശ്യാം ശശിധരനാണ് എഡിറ്റിങ് നിർവഹിക്കുന്നത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, കലാസംവിധാനം - ദിലീപ് നാഥ്, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് - റോണക്സ് സേവ്യര്‍, സ്റ്റിൽസ് - അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ - രാജശേഖർ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - ഷിജോ ജോസഫ് , സഹ നിർമാതാക്കൾ - ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ, ശുശീൽ കുമാർ അഗർവാൾ, രജത്ത് അഗർവാൾ & നിതിൻ കുമാർ, മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസാണ് വിതരണം.